ഷൊര്‍ണ്ണൂര്‍:പൂര്‍ണ്ണമായും തകര്‍ന്ന കുളപ്പുള്ളി കയിലിയാട് റോഡ് ടെണ്ടര്‍ കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായിട്ടും പണി തുടങ്ങാത്ത തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുളപ്പുള്ളി മണ്ഡലം കമ്മിറ്റി പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രന് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി അനില്‍കുമാര്‍ അദ്ധ്യക്ഷനായി.ഡി.സി.സി.സെക്രട്ടറിമാരായ ടി.വൈ.ശിഹാബുദ്ധീന്‍, വി.കെ.ശ്രീകൃഷ്ണന്, കെ.കൃഷ്ണകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ പാപ്പുള്ളി കുട്ടന്, പി.പി.വിനോദ് കുമാര്‍, കെ.മോഹന്‍ ദാസ് ,യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് പ്രസിഡണ്ട് ടി. എച്ച്.ഫിറോസ് ബാബു ,കൃഷ്ണദാസ്, പാലോളി ഹുസൈന്, ഓ.എം.ഗോപീകൃഷ്ണന്, എ.സന്തോഷ് , ഐ.എന്‍.ടി.യു.സി.ജില്ലാ സെക്രട്ടറി ആനന്ദന് കാരക്കാട് ,പി.സെയ്ത്, എന്‍.ആര്.ശരണ്‍ ജിത്ത് എന്നിവര്‍ സംസാരിച്ചു.