മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ സംസ്ഥാന സെക്രട്ടറി കെ.സേതു മാധവന്‍ എന്നിവര്‍ക്ക് നേരെ ഒറ്റപ്പാലത്ത് വെച്ചുണ്ടായ ആക്രമണ സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മണ്ണാര്‍ക്കാട് പ്രകടനവും പൊതുയോഗവും നടത്തും. രാവിലെ 10.30ന് ആശുപത്രിപടിയില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം കോടതിപടിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ ഏകോപന സമിതി ജില്ലാ, നിയോജക മണ്ഡലം,യൂണിറ്റ് നേതാക്കള്‍ പങ്കെട ുത്ത് സംസാരിക്കും.