തച്ചനാട്ടുകര:ബുള്ളറ്റില്‍ കറങ്ങി ഭാരതം കണ്ട് മുഹമ്മദ് യൂനസും ഫാറൂഖും ഞായറാഴ്ച ഉച്ചയോടെ നാട്ടില്‍ തിരിച്ചെത്തി.ഏതൊരു റൈഡറും മനസ്സില്‍ സ്വപ്‌നമായി കൊണ്ട് നടക്കുന്ന ലഡാക്കിലെ കര്‍തുംഗ്ല കീഴടക്കിയാണ് ഇരുവരുമെത്തിയത്.കഴിഞ്ഞ മാസം 18ന് ബുധനാഴ്ച രാവിലെ 9 മണിക്ക് 55ാം മൈലില്‍ നിന്നാണ് തച്ചനാട്ടുകര തെയ്യോട്ട് ചിറ സ്വദേശികളായ ചോലമുഖത്ത് യൂസഫ് മുസ്ലിയാരുടെ മകന്‍ യൂനസും കളത്തുംപടിയന്‍ ഹൈദരലിയുടെ മകന്‍ ഫാറൂഖും ബുള്ളറ്റില്‍ രാജ്യം കാണാന്‍ യാത്ര തിരിച്ചത്.17582 അടി ഉയരത്തി ലുള്ള കര്‍തുംഗ്ല യാത്രയുടെ ലക്ഷ്യങ്ങളില്‍ പ്രധാനമായ ഒന്നായി രുന്നു. ലഡാക്കിലെ ലേയില്‍ നിന്നും 39 കിലോ മീറ്റര്‍ ദൂരെയുള്ള കര്‍തുംഗ്ലയിലെത്തിയത് യാത്രയുടെ 13ാം ദിവസമാണ്. ലഡാക്കില്‍ നിന്നും രണ്ട് ദിവസമെടുത്തു ഇവിടെയെത്താന്‍.ദുര്‍ഘടവും അതികഠിനവുമായ വഴികള്‍ അതിസാഹസികമായി ബുള്ളറ്റില്‍ താണ്ടിയാണ് ഇവര്‍ കര്‍തുംഗ്ലെയുടെ ഉച്ചയിലെത്തിയതെന്ന് യൂനസും ഫാറൂഖും പറഞ്ഞു.നാട്ടുകല്ലില്‍ നിന്നും പെരിന്തല്‍മണ്ണ വഴിഗൂഡല്ലൂര്‍,ബാംഗ്ലൂര്‍,ഹൈദരാബാദ്,നാഗ്പൂര്‍,ആഗ്ര,ഡല്‍ഹി,മണാലി,റോത്തോങ് പാസ്,കാശ്മീര്‍,ജമ്മു,കാര്‍ഗില്‍ ലഡാക്ക്, ശ്രീനഗര്‍ ,പഞ്ചാബ്, ഗുജറാത്ത്,മഹാരാഷ്ട്ര,രാജസ്ഥാന്‍,ഗോവ കണ്ട് യൂനസും ഫാറൂഖും നാട്ടിലേക്ക് മടങ്ങിയത്തെിയപ്പോള്‍ മൂപ്പത്തി മൂന്ന് ദിവസം കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലൂ ടെയുള്‍പ്പടെയുള്ള യാത്രാ വഴികള്‍ ആവേശകരമായിരുന്നുവെന്ന് ഇരുവരും അണ്‍വെയ്ല്‍ ന്യൂസറിനോട് പറഞ്ഞു.പലയിടങ്ങളിലും മലയാളികളുടെ സഹായഹസ്തങ്ങളുണ്ടായി യാത്രയില്‍ വഴി കാട്ടാന്‍. സഹായിക്കാന്‍ നാട്ടിലെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഗുജറാത്തില്‍ കണ്ണൂരുകാരായ ഹരിദാസേട്ടനെയും കുടുംബ ത്തേയും നാഗ്പൂരില്‍ വെച്ച് കണ്ട് മുട്ടിയ ഷാജി ഭായ യും യാത്രയി ലെ മറക്കാന്‍ കഴിയാത്ത നന്‍മയുടെ മുഖങ്ങളാണെന്ന് യൂനസ് പറഞ്ഞു. രാജ്യം ചുറ്റിക്കറങ്ങാന്‍ ഒരു മാസമൊന്നും പോര.അത്രയേറെ കാഴ്ചകളാണ്.യൂനസ് പറഞ്ഞു.യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് രാജ്യം കണ്ടു ഹാപ്പിയായെന്നായിരുന്നു ഇരുവരുടെയും മറുപടി.ഇനി അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്.അതിനുള്ള തയ്യാറെടുപ്പി ലാണ് ഇവര്‍.