പാലക്കാട്:മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബംഗാളി കലാപം എന്ന നോവല്‍ വിഷയമാക്കുന്നത് തൊഴിലേറ്റമാണെന്നും കുടിയേറ്റം അല്ല എന്നും എഴുത്തുകാരന്‍ സി. ഗണേഷ് അഭിപ്രായപ്പെട്ടു.പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവനവന്‍ ഇസത്തിന്റെ വക്താക്കളായി എഴുത്തുകാര്‍ പരിമിതപ്പെട്ടു പോകുന്നത് ആശങ്കാജനകമാണ്. എന്നാല്‍ ഈ പ്രവണത ബാധിക്കാത്ത എഴുത്തുകാരനാണ് അമല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജീഷ്, പ്രദോഷ് കുനിശ്ശേരി, ശിവകുമാര്‍ എം ചിറ്റൂര്‍, അമ്മു ദീപ, വിനോദ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.നോവലിസ്റ്റ് അമല്‍ മറുപടി പ്രസംഗം നടത്തി.രഘു നന്ദി പറഞ്ഞു.