ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന് പദയാത്ര നടത്തി
കോട്ടോപ്പാടം:കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ 21 തൊഴിലാളി സംഘട നകളും ട്രേഡ് യൂണിയനുകളുടെ ദേശീയ ഫെഡറേഷനുകളും ജനുവരി എട്ടിന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന് കോട്ടോപ്പാടം പഞ്ചാ യത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര…
വിദ്യാര്‍ഥി പുഴയില്‍ വീണ് മരിച്ചു
പൊമ്പ്ര: കൂട്ടിലക്കടവ് പുഴയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു.തള്ളച്ചിറ വീട്ടില്‍ സിദ്ദീഖിന്റെ മകന് ഫൈസല്‍ റഹ്മാന് (13) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. തോട്ടര ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിയാണ് മരിച്ച ഫൈസല്‍ റഹ്മാന്.
നേതാക്കളുടെ അറസ്റ്റ്: എം എസ് എഫ് പ്രകടനം നടത്തി
കോട്ടോപ്പാടം : പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേ ധിച്ച മുസ്ലിം ലീഗ്, യൂത്ത് ലീഗ് എം എസ് എഫ് നേതാക്കള അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടക്കാട് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം…
അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആശങ്കാജനകം:വിസ്ഡം പാലക്കാട് ജില്ലാ ജനറല്‍ കൗണ്‍സില്‍
മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്കുന്ന ജനാധി പത്യ അവകാശങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്ന് അപ്രഖ്യാപിത അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും രാജ്യം ആശങ്കാജന കമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും വിസ്ഡം…
തേങ്ങാ ലോഡിന്റെ മറവില്‍ ഒളിപ്പിച്ച് കടത്തിയ ഒരു ലക്ഷം പാക്കറ്റ് ഹാന്‍സ് പിടികൂടി
പാലക്കാട് :തേങ്ങാ ലോഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ ഒരു ലക്ഷം പാക്കറ്റ് ഹാന്‍സ് എക്സൈസ് പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയും പാലക്കാട് റേഞ്ചും സംയുക്തമായി ക്രിസ്തുമസ് ന്യൂ യറിനോടനുബന്ധിച്ച് പാലക്കാട് ടൗണില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ പിടികൂടി. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൊഴിഞ്ഞാമ്പറ പെരുമ്പാറ…
വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക പതിച്ചു,റെയ്ഞ്ചറുടെ നില ഗുരുതരം
അട്ടപ്പാടി:പാലത്തില്‍ നിന്നും നിയന്ത്രണം തെറ്റി വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് പതിച്ചു.വെള്ളത്തിലകപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറേയും ഡ്രൈവറേയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.അട്ടപ്പാടി റെയ്ഞ്ച് ഫോറസ്റ്റര്‍ ഷര്‍മിള, ഡ്രൈവര്‍ ഉബൈദ് എന്നിവരാണ് പുഴയിലകപ്പെട്ടത്.ഇന്ന വൈകീട്ട് അഞ്ച് മണിയോടെ അട്ടപ്പാടി ചെമ്മണ്ണൂര്‍ പാലത്തില്‍…
തിരുപ്പിറവിയുടെ മഹാസ്മരണയില്‍ നാളെ ക്രിസ്തുമസ്
മണ്ണാര്‍ക്കാട്:ഇരുപത്തിയഞ്ച് ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പി നും പ്രാര്‍ഥനകള്‍ക്കും മംഗളകരമായ സമാപ്തി കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് രാത്രി തിരുപ്പിറവിയുടെ ആഘോഷം. മിന്നിത്തെളിയുന്ന നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും കരോള്‍ സംഘങ്ങളുമായി നാടും നഗരവും ക്രിസ്മസ് തിരക്കില്‍. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഇന്ന് അര്‍ധരാത്രിക്ക് മുമ്പേ ക്രൈസ്തവ…
നേതാക്കളുടെ അറസ്റ്റ്; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി
അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തികച്ചും ജനാ ധിപത്യ രീതിയില്‍ സമരം നയിച്ച മുസ്ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അലനല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.ഭാരതത്തിന്റെ ജനാധിപത്യ നിലനില്‍പ്പിനായി…
സൗജന്യ യൂണിഫോം വിതരണം ചെയ്യണം:കെ എസ് ടി യു
മണ്ണാര്‍ക്കാട്:അധ്യയന വര്‍ഷം ഏഴുമാസം പിന്നിട്ടിട്ടും എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തതില്‍ കെ.എസ്.ടി.യു മണ്ണാര്‍ക്കാട് മുനിസി പ്പല്‍ സമ്മേളനം പ്രതിഷേധിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് 21 കോടി രൂപ യൂണിഫോമിനായി നീക്കിവെച്ചതായി മാസങ്ങള്‍ക്കു മുമ്പെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അധ്യയനവര്‍ഷം അവസാനി ക്കാന്‍ മൂന്നുമാസം…
കൊടിമരം നശിപ്പിച്ചു;സിപിഎം പ്രതിഷേധിച്ചു
തച്ചനാട്ടുകര: ചെത്തല്ലൂര്‍ കാവുവട്ടത്തെ എം ഉണ്ണിക്കുട്ടന് സ്മാരക ത്തിലെ സിപിഎം ഡിവൈഎഫ്ഐ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎം ലോക്കല്‍ സെക്രട്ടറി കെ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.കെവി സതീ ശന്,എംപി കാളിദാസന്,കെ ബിന്ദു,അംബരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.