കോട്ടോപ്പാടം:കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ 21 തൊഴിലാളി സംഘട നകളും ട്രേഡ് യൂണിയനുകളുടെ ദേശീയ ഫെഡറേഷനുകളും ജനുവരി എട്ടിന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന് കോട്ടോപ്പാടം പഞ്ചാ യത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. പദയാത്രക്ക് ജാഥാ ക്യാപ്റ്റന്‍ സി.ഐ. ടി.യു ജില്ലാ സെക്രട്ടറി പി. മനോമോഹ നന്, എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി. ഉമ്മര്‍,ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി. മുരളീധരന്,മേഖല എസ്.ടി.യു പ്രസിഡണ്ട് പി. മുഹമ്മദ് മാസ്റ്റര്‍,എ.ഐ.ടി.യു.സി സെക്രട്ടറി
മണികണ്ഠന്, സി.ഐ.ടി.യു ഡിവിഷന് പ്രസിഡണ്ട് എം. അവറ,വി.പ്രീത, പി.സി.ഫാത്തിമ, സി.അബ്ദുള്‍ അസീസ്,ടി.കെ.ഇപ്പു, ബഷീര്‍ താളിയില്‍,
യൂസുഫ് പാറക്കല്‍, അക്കര മുഹമ്മദ്, അസീസ് കോല്‍ക്കാട്ടില്‍ നേതൃത്വം നല്കി. ആര്യമ്പാവില്‍ നടന്ന സമാപന യോഗം എസ്.ടി.യു ജില്ലാ ജനറല്‍
സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. മണികണ്ഠന് അധ്യക്ഷനായി.ജാഥാക്യാപ്റ്റന് പി.മനോമോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി.സുരേന്ദ്രന്, പി.മുഹമ്മദ് മാസ്റ്റര്‍,എം.അവറ,കെ.പി.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.