കോട്ടോപ്പാടം : പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേ ധിച്ച മുസ്ലിം ലീഗ്, യൂത്ത് ലീഗ് എം എസ് എഫ് നേതാക്കള അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടക്കാട് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് ഫെമീഷ് കൊറ്റന്‍കോടന്‍ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി റാഷിഖ് കൊങ്ങത്ത്, ട്രഷറര്‍ അഷ്‌റഫ് കൊടക്കാട്, പടുവില്‍ മാനു, എ.കെ കുഞ്ഞയമ്മു, സി.കെ സുബൈര്‍, ബാബു മണ്ണില്‍, അലി കൊടക്കാട്, മനാഫ് കോട്ടോപ്പാടം, അഫ്‌ലഹ് കെ.പി, ഉനൈസ് എ, ബാസിത്ത് ഭീമനാട്, സഫ്വാന്‍ എ.കെ, റബീഅത്ത് നായാട്ടില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.