മണ്ണാര്‍ക്കാട്:അധ്യയന വര്‍ഷം ഏഴുമാസം പിന്നിട്ടിട്ടും എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തതില്‍ കെ.എസ്.ടി.യു മണ്ണാര്‍ക്കാട് മുനിസി പ്പല്‍ സമ്മേളനം പ്രതിഷേധിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് 21 കോടി രൂപ യൂണിഫോമിനായി നീക്കിവെച്ചതായി മാസങ്ങള്‍ക്കു മുമ്പെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അധ്യയനവര്‍ഷം അവസാനി ക്കാന്‍ മൂന്നുമാസം മാത്രം ബാക്കിയിരിക്കെ സ്‌കൂളുകളില്‍ യൂണിഫോം വിതരണത്തിനുള്ള തുക എത്തിയിട്ടില്ല. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ മുഖേനയാണ് സ്‌കൂളുകളില്‍ ഫണ്ട് എത്തുക.മൂന്നര ലക്ഷം കുട്ടികള്‍ക്കാണ് യൂണിഫോം ലഭിക്കാനു ള്ളത്.രണ്ട് ജോടിക്ക് 600 രൂപയാണ് നല്‍കുന്നത്.സമഗ്ര ശിക്ഷാ കേരള വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ മേഖലയിലെ എല്‍.പി,യു.പിസ്‌കൂളുകളി ലെ വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ യൂണിഫോം വിതരണം ചെയ്തി രുന്നു.എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് നല്‍കുന്നത്.യൂണിഫോം നിര്‍ബ ന്ധമായതിനാല്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികളുള്‍പ്പെടെ യെല്ലാവരും
സ്‌കൂള്‍ തുറന്ന് ഏതാനും ദിവസത്തിനകം യൂണിഫോം പുറമെ നിന്ന് വാങ്ങിയിരുന്നു.യൂണിഫോം തുക കിട്ടാത്തത് ചോദിക്കുന്ന രക്ഷിതാക്കളോട് വ്യക്തമായ മറുപടി നല്‍കാന്‍ സ്‌കൂള്‍ അധികൃ തര്‍ക്ക് കഴിയാത്ത അവസ്ഥയാണ്.തുക ഉടന്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കോടതിപ്പടി എം.എസ്.എസ് ഹാളില്‍ ‘നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം ‘ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന ഖജാന്‍ജി കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് ടി.കെ. അബ്ദുല്‍ സലാം അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് പ്രമേയ പ്രഭാഷണം നടത്തി. സെക്രട്ടറി സിദ്ദീഖ്പാറോക്കോട്, റഷീദ് ചതുരാല,സി. എച്ച്.സുല്‍ഫി ക്കറലി, പി.അന്‍വര്‍സാദത്ത്,സലീം നാലകത്ത്,പി. സി.എം.അഷ് റഫ്,പി.മുഹമ്മദലി,കെ.എ.മനാഫ്,കെ.ടി.യൂസഫ്, സി.പി.ഫൈസ ല്‍, കെ.ടി.ഷൈഖ് മുത്തുട്ടി,പി.എച്ച്.അബ്ദുല്‍കരീം,കെ. അബ്ദുല്‍ ജലീല്‍, കെ.ഷമീര്‍ മുഹമ്മദ്, പി.ജംഷീര്‍, എം.അസ്ഹര്‍, കെ.എ. മുബീന പ്രസംഗിച്ചു.ഭാരവാഹികളായി ടി.കെ. അബ്ദുല്‍ സലാം (പ്രസിഡണ്ട്),പി.മുഹമ്മദലി(സെക്രട്ടറി),കെ.വി.ഇല്യാസ്(ഖജാഞ്ചി)എന്നിവരെ തെരഞ്ഞെടുത്തു.