മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന ജനാധി പത്യ അവകാശങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്ന് അപ്രഖ്യാപിത അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും രാജ്യം ആശങ്കാജന കമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.ഇന്റര്‍നെറ്റും യാത്രാ സ്വാതന്ത്ര്യവും നിഷേധിക്കു ന്നതിലൂടെ ഓരോ പൗരനെയും തടവറയിലാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാതാക്കുന്നതി ലൂടെ സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നു എന്നതി ലുപരി സാമ്പത്തിക ഇടപാടുകളും വ്യാവസായിക ഇടപാടുകളും നിലച്ചുപോകുന്ന സാഹചര്യമാണ് സര്‍ക്കാര്‍ സ്യഷ്ടിക്കുന്നത്. സാധാരണക്കാരന്റെ സാമ്പത്തിക ഇടപാട് ഡിജിറ്റലൈസ് ചെയ്യു കയും, ഇടക്കിടെ അതിന്റെ ഉപയോഗം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുന്നത് വരെ രാജ്യവ്യാപകമായി ജനാധിപത്യ പോരാട്ടം ശക്തമാക്കണം ജനാധിപത്യ രാജ്യത്ത് മാധ്യമവിലക്ക് ഏര്‍പ്പെടുത്തു കയും, സമാധാനപരമായ സമരങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുക എന്നത് സത്യപ്രതിജ്ഞാ ലംഘനവും ഫാഷിസ്റ്റ് ശൈലിയു മാണെന്നും ജില്ലാ ജനറല്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. പ്രമുഖ പണ്ഡിതന്‍ പി.അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, പി.ഹാരിസ് ബിന്‍ സലീം, കെ.പി കുഞ്ഞിമൊയ്തീന്‍, കെ.അര്‍ഷദ് സ്വലാഹി, ഒ.മുഹമ്മദ് അന്‍വര്‍, കെ. താജുദ്ദീന്‍ സ്വലാഹി, പി.യു സുഹൈല്‍, യു മുഹമ്മദ് മദനി, ടി.കെ നിഷാദ് സലഫി, ടി.കെ ത്വല്‍ഹത്ത് സ്വലാഹി, കെ. നൂറുദ്ദീന്‍ സ്വലാഹി, ഷെലു അബൂബക്കര്‍, അഷ്‌ക്കര്‍ സലഫി അരിയൂര്‍, എന്‍.അനസ് മുബാറക്, പി.കെ റിഷാദ് പൂക്കാടഞ്ചേരി, എം.മുഹമ്മദ് ഷഹിന്‍ഷ, പ്രൊഫ. ഇസ്ഹാഖ്, മുഹമ്മദ്കുട്ടി മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒറ്റപ്പാലം, പട്ടാമ്പി, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!