അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തികച്ചും ജനാ ധിപത്യ രീതിയില്‍ സമരം നയിച്ച മുസ്ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അലനല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.ഭാരതത്തിന്റെ ജനാധിപത്യ നിലനില്‍പ്പിനായി ഉയര്‍ന്ന് വരുന്ന പ്രതിഷേധ സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന പൊലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രകടനത്തിന് സമാപനം കുറിച്ച് കൊണ്ട് അലനല്ലൂര്‍ ചന്തപ്പടിയില്‍ നടന്ന പ്രതിഷേധ സംഗമം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍, ബഷീര്‍ തെക്കന്‍, യൂസഫ് പാക്കത്ത്, കെ.ഹംസ, എം.കെ ബക്കര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹി, നൗഷാദ് വെള്ളാപ്പാടം, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍, ഷറഫുദ്ധീന്‍ ചങ്ങലീരി, ടി.പി മന്‍സൂര്‍, സി.കെ സ്വദകത്തുള്ള, ഉണ്ണീന്‍ വാപ്പു, ജിഷാര്‍ ബാബു, മുജീബ് റഹ്മാന്‍, സി.ടി ജംഷാദ്, പടുവില്‍ മാനു, എം.ബുഷൈര്‍, സി.ടി ബഷീര്‍ എന്ന ബണ്ണി, പി.നൗഷാദ്, സമദ് പൂവക്കോടന്‍, പി.കെ നൗഷാദ്, എം.അബൂബക്കര്‍, പി.ഷാനവാസ്, സത്താര്‍ കമാലി, ഷബീര്‍ അലി, താഹിര്‍, സി.സജാദ്, ഷരീഫ് പച്ചേരി, ഷമീര്‍ മാസ്റ്റര്‍, അന്‍വര്‍ മണലടി എന്നിവല്‍ സംബന്ധിച്ചു.