പാലക്കാട് :തേങ്ങാ ലോഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ ഒരു ലക്ഷം പാക്കറ്റ് ഹാന്‍സ് എക്‌സൈസ് പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയും പാലക്കാട് റേഞ്ചും സംയുക്തമായി ക്രിസ്തുമസ് ന്യൂ യറിനോടനുബന്ധിച്ച് പാലക്കാട് ടൗണില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ പിടികൂടി. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൊഴിഞ്ഞാമ്പറ പെരുമ്പാറ ചള്ള അരുണ്‍ (33) പിടിയി ലായി. ഇന്റലിജന്‍സ് ബ്യൂറോയ്ക്ക ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് വരികളിലായി അടുക്കി വെച്ചിരുന്ന തേങ്ങകള്‍ക്കുള്ളില്‍ അറുപത് വലിയ ചാക്കുകളി ലായാണ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് കണ്ടെ ത്തിയത്.ടാര്‍ പായ കൊണ്ട് മറച്ച് വെച്ചാണ് ഹാന്‍സ് കടത്തിയത്.ന്യൂ ഇയര്‍ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഗോഡൗണില്‍ സ്‌റ്റോ ക്ക് ചെയ്യാന്‍ ഉദ്ദേശിച്ച് പൊള്ളാച്ചിയില്‍ നിന്നാണ് പാലക്കാട് മാര്‍ക്കറ്റിലേക്ക് ഹാന്‍സ് കൊണ്ട് വന്നിരു ന്നതെന്നും പ്രതി ഇതിന് മുമ്പ് ആറ് തവണ ഇത്തരത്തില്‍ ഹാന്‍സ് കടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായ തായി എക്‌സൈസ് അറിയിച്ചു .പിടികൂടിയ നിരോധിത പുകയില ഉത്പന്നത്തിന് കരിഞ്ചന്തയില്‍ ഇരുപത് ലക്ഷത്തോളം രൂപ വിലവരും. സ്‌കൂള്‍ പരിസരത്ത് നിന്നും ഹാന്‍സ് വാങ്ങി വന്ന വിദ്യാര്‍ഥികളെ ചോദ്യം ചെയതതില്‍ നിന്നാണ് ടൗണിലെ ഒരുവലിയ ഹാന്‍സ് ഗോഡൗണിനെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഐബി അതിര്‍ത്തി പ്രദേശങ്ങളില്‍ അതിരാവിലെ മുതല്‍ പരിശോ ധന നടത്തുകയായിരുന്നു.ഇരട്ടയാലില്‍ വെച്ചാണ് ഹാന്‍സ് കടത്ത് പിടികൂടിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി അനൂപ്,സജീവ് കുമാര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ കെഎസ് സജിത്ത്,ആര്‍ റിനേഷ്,സെന്തില്‍കുമാര്‍,എം യൂനസ്,സിവില്‍ ഓഫീസര്‍ നൗഫല്‍, ഡ്രൈവര്‍ സത്താര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.