മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ രണ്ടാമത് മെസ്‌കോണ്‍ അന്തര്‍ ദേശീയ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിലായി നടക്കുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് കാലിക്കറ്റ് സര്‍വക ലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധന കാര്യ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ഡോ.ബി.എ പ്രകാശ്, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍, യു.എ.ഇ. നീതിന്യായ വകുപ്പ് മുന്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ അബി ജോസഫ് എന്നിവര്‍ പ്രഭാഷണം നടത്തും. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി സമ്മേളന സുവനീര്‍ പ്രകാശനം ചെയ്യും. രണ്ട് ദിവസങ്ങളി ലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലെ പ്രഗത്ഭരും കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വിവിധ അക്കാദമിക സ്ഥാപനങ്ങളില്‍ നിന്നുള്ള അറുനൂറോളം പേരും പങ്കെടുക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് മെസ്‌കോണ്‍ സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ ഇംഗ്ലണ്ടിലെ കാവെന്റ്‌റി സര്‍വകലാശാല പ്രൊഫസ്സര്‍ മിഗുവേല്‍ ഫറിയസ്, ഇന്‍ഡോനേഷ്യയിലെ യുനിസ്ബ സര്‍വകലാശാലയിലെ ഡോ.സാണ്ടി രിസ്‌കി, ഷാര്‍ജ സര്‍വകലാശാലയിലെ പ്രൊഫസര്‍ അലി എല്‍ കബ്ലാവി, വിര്‍ജീനിയ സൈനിക ഇന്‍സ്റ്റിറ്റ്യൂട്ടിലെ കേണല്‍ ചലിസ്ജാര്‍, ജപ്പാനിലെ ഹൊക്കൈഡോ സര്‍വകലാശാല പ്രൊഫസര്‍ ഡോ സിദ്രൊവ് പവല്‍, ന്യൂയോര്‍ക് ഇന്‍ഫൈകണ്‍ ശാസ്ത്രജ്ഞ ഡോ പ്രണിത ശങ്കര്‍, വെസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അഫീഫ, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പ്രഹ്ലാദ് വടക്കേപ്പാട്ട്, ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയി ലെ ഡോ.സുപ്രിയോ മൊണ്ഡല്‍, മദ്രാസ് സര്‍വകലാശാല അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ സൈഫുദ്ധീന്‍ കുഞ്ഞ്, കോഴിക്കോട് എന്‍ ഐ ടി പ്രൊഫസര്‍ മുഹമ്മദ് ഷാഫി , ഗുജറാ ത്ത് കേന്ദ്ര സര്‍വകലാശാലയിലെ ഡോ സാജുധീന്‍, കോയമ്പത്തൂര്‍ അമൃത സര്‍വകലാ ശാലയിലെ ഡോ ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്ലിനറി സെ ഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇതിന് പുറമെ ഗവേഷക വിദ്യാര്‍ത്ഥിക ളുടെ പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളന ത്തില്‍ മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്‌കാരങ്ങള്‍ നല്‍കും. നാക് എ ഡബിള്‍ പ്ലസ് അംഗീകാരം നേടിയതിന്റെ നിറവിലാണ് കോളജില്‍ ഇത്തവണ മെസ്‌കോണ്‍ അന്തര്‍ദേശീയ സമ്മേളനം നടക്കുന്നതെന്നും കോളജ് അധികൃതര്‍ അറിയിച്ചു. വാ ര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍, മെസ്‌കോണ്‍ കോര്‍ഡിനേറ്റര്‍ ഡോ. എം.സി രഞ്ജിനി, ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. എ. അസ്ഹര്‍, പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഡോ.ടി.സൈനില്‍ ആബിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2025/01/myG_original_Manarkad-45.16x10.83-cm-01-11-1050x252.jpg)