മണ്ണാര്‍ക്കാട് : കാലിക്കറ്റ് സര്‍വകലാശാല എസോണ്‍ കലോത്സവത്തിന് നെല്ലിപ്പുഴ നജാ ത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നാളെ അരങ്ങുണരും. ഇനി മൂന്ന് നാള്‍ യുവ കലാപ്രതിഭകളുടെ കലാരവം സൈരന്ധ്രിയുടെ താഴ്‌വാരത്ത് ഉയരും. രണ്ട് പതിറ്റാണ്ടു കള്‍ക്ക് ശേഷം വിരുന്നെത്തിയ യുവകലയുടെ വസന്തോത്സവത്തെ വരവേല്‍ക്കുക യാണ് മണ്ണാര്‍ക്കാട്. ഇന്നത്തോടെ രചനാ മത്സരങ്ങള്‍ പൂര്‍ത്തിയായി. ആകെ 42 ഇനങ്ങളി ലാണ് മത്സരം നടന്നത്. സ്‌റ്റേജിതര മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 19 പോയിന്റുമായി ഗവ. കോളജ് ചിറ്റൂര്‍ ഒന്നാം സ്ഥാനത്താണ്. 17 പോയിന്റുമായി വിക്ടോറിയ കോളജ് രണ്ടാം സ്ഥാനത്തും, ഏഴുപോയിന്റുമായി മേഴ്‌സികോളജ് മൂന്നാം സ്ഥാനത്തുമാണ്.
പാലക്കാട് ജില്ലയിലെ 66ല്‍പരം കോളജുകളില്‍ നിന്നായി നാലായിരത്തിലധികം മത്സ രാര്‍ഥികളാണ് ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ‘ഐക്യ’ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ നേതൃത്വം നല്‍കുന്ന എ സോണ്‍ കലോ ത്സവത്തിന് കലാരഥം എന്നാണ് പേര്. പാലക്കാടിന്റെ കലാസാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വല്ലങ്ങി, തസ്രാക്ക്, കുമ്മാട്ടി, തരംഗിണി എന്നീ നാലുവേദികളിലായാണ് യുവകലാമാമാങ്കം അരങ്ങേറുക. നാളെ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുമണി വരെ യാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഭരതനാട്യം, മൈം, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, കുച്ചുപ്പുടി, ഒഡിസി, കഥക്, മണിപ്പുരി, ലളിതഗാനം ആണ്‍, പെണ്‍ വിഭാഗം, ശാസ്ത്രീയ സംഗീതം ആണ്‍,പെണ്‍ വിഭാഗം, ഗാനമേള, മോണോ ആക്ട്, മിമിക്രി, കഥാ പ്രസംഗം, പദ്യപാരായണം തുടങ്ങിയ മത്സരങ്ങളാണ് നടക്കുക.
പ്രധാന വേദിയില്‍ വൈകിട്ട് ആറിന് കലോത്സവത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി, കെ.ശാന്തകുമാരി എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മറ്റ് ജനപ്രതിനിധികള്‍, വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
![](http://unveilnewser.com/wp-content/uploads/2025/01/RE-SIZE-2-ST-45.16X-10.83.jpg-CMYK-1050x252.jpg)