കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ കരടിയോട് പ്രൈമറി റെസ്പോണ്‍സ് ടീം രൂപീകരിച്ചു. വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗ ങ്ങള് നാട്ടിലേക്കിറങ്ങുന്ന സാഹചര്യത്തില്‍ അവയെ പ്രതിരോധിച്ച് തിരികെ വനത്തി ലേക്ക് കയറ്റുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ആര്.ആര്.ടിയും, വനപാലകരുമായും സഹകരിച്ചു പ്രവ ര്ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 15അഗം സന്നദ്ധപ്രതികരണ സേന രൂപീകരിച്ച ത്. വന്യജീവി മനുഷ്യസംഘര്‍ഷം രൂക്ഷമായ കോട്ടോപ്പാടം പഞ്ചായ ത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട കരടിയോട്, ഇരട്ടവാരി, അമ്പലപ്പാറ എന്നീ പ്രദേശങ്ങളാ ണ് സംഘത്തി ന്റെ പ്രവര്‍ത്തനമേഖല. അമ്പലപ്പാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ ചേര്‍ന്ന യോഗ ത്തില്‍ വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം അധ്യക്ഷനായി. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ വിശദീകരണം നടത്തി. സൈലന്റ് വാലി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് വിഷ്ണു, തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് സ്റ്റാഫ്, നീലിക്കല്‍ സെ ക്ഷന്‍ സ്റ്റാഫ്, സന്നദ്ധ സംഘടന അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
