തച്ചമ്പാറ: മുതുകുര്‍ശ്ശിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്കേറ്റു. ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷ് -ബിന്‍സി ദമ്പതി കളുടെ മകള്‍ പ്രാര്‍ത്ഥനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പ്രാര്‍ത്ഥനയുടെ സഹോദരി കീര്‍ത്തനയെ സ്കൂള്‍ ബസിലേക്ക് കയറ്റി അമ്മയൊടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഉഴുന്നുപറമ്പില്‍ വെച്ച് പ്രദേശവാസിയായ ഒരാളുമായി ബിന്‍സി സംസാരിച്ചുനില്‍ക്കുമ്പോള്‍ തോളത്തിരുന്ന പ്രാര്‍ത്ഥന കനാലില്‍ കാട്ടുപന്നിയെ കണ്ടു. ക്ഷണനേരം കൊണ്ട് കനാല്‍ നീന്തികടന്നെത്തിയ കാട്ടുപന്നി ഇരുവരേയും തട്ടിയിടുകയായിരുന്നു. കുട്ടി തെറിച്ചുവീണു. ബിന്‍സിയും താഴെ വീണു. കുട്ടിയുടെ ഇടതുകാലില്‍ രണ്ടിടത്തും തലയിലും പരിക്കുണ്ട്. പ്രദേശവാസികള്‍ ചേര്‍ന്ന് ഇരുവരേയും തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചികിത്സാസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് വനപാലകര്‍ അറിയിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷമാണെ ന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് തെക്കുംപുറത്ത് കാട്ടുന്നിയിടിച്ച് നിയന്ത്ര ണം വിട്ട് ബന്ധുക്കളായ യുവതിക്കും യുവാവിനും പരിക്കേറ്റിരുന്നു. തുടര്‍ച്ചയായുണ്ടാ കുന്ന കാട്ടുപന്നി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനവാസമേഖലകളായ തെ ക്കുംപുറം, ഉഴുന്നുപറമ്പ്, വാക്കോടന്‍ പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാ്ട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതലയുള്ള പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിറക്കി.
