അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പിലെ എസ്.എം.ഇ.സി സെന്റര്‍ സ്ഥാപനങ്ങ ളുടെ വാര്‍ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനവും ശറഫുല്‍ മുസ്ലിമീന് അറബിക് കോളജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച 17 വിദ്യാര്‍ഥികള്‍ക്കുള്ള ‘ശറഫി ‘ബിരുദ ദാനവും കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗല വി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇദ്രീസ് സ്വലാഹി അധ്യക്ഷനായി. ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്ള് കോളജില്‍ നിന്ന് ഹിഫ്ള് പൂര്‍ത്തീകരിച്ച 10 ആണ്‍കുട്ടികളും അഞ്ചു പെണ് കുട്ടികള്‍ക്കുമുള്ള സനദ് ദാനം എസ്.എം.ഇ.സി പ്രസിഡന്റ് കാരാടന്‍ അബ്ദുഹാജി, കാപ്പില്‍ മൂസ ഹാജി, വടക്കന്‍ അബുഹാജി, ഇ.അബ്ദുറഹ്മാന് മാസ്റ്റര്‍ എന്നിവരും അല്‍ മനാര്‍ പ്രീ സ്കൂളില്‍ നിന്ന് ഖതമുല്‍ ഖുര്‍ആന്‍ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സനദ് ദാനം ട്രഷറര്‍ പി.പി. സുബൈര്‍ മാസ്റ്റര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. ഉമ്മര്‍ഹാജി, സി. യൂസഫ് ഹാജി, സി. പി. അബൂട്ടി സാഹിബ്, കെ. വി. അബൂബക്കര്‍ മുസ്തഫ മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍ എന്നിവരും നിര്‍വഹിച്ചു. പീസ് പബ്ലിക് സ്കൂള്‍ പ്രസിദ്ധീകരിച്ച ‘ഇന്ക് സ്പെയര്‍’ ദ വോയിസ് ഓഫ് പീസിയന്സ് – മാഗസിന് പ്രകാശനം എന്‍ ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു. ‘സമകാലിക വിദ്യാര്‍ത്ഥി സമൂഹം’ എന്ന വിഷയത്തില്‍ സുബൈര്‍ പീടിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.ഇ.സി ജനറല്‍ സെക്രട്ടറി പി.കുഞ്ഞി മൊയ്തീന് മാസ്റ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.സി ഷൗക്കത്തലി നന്ദിയും പറഞ്ഞു.
