മണ്ണാര്‍ക്കാട് : ഇടതടവില്ലാതെ വൈദ്യുതിവിതരണവും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവന വും ലഭ്യമാക്കുന്നതിന് മണ്ണാര്‍ക്കാട് മേഖലയില്‍ പുതിയ സെക്ഷന്‍ ഓഫിസുകള്‍ അനു വദിക്കണമെന്ന് കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഡിവി ഷന്‍ സമ്മേളനം വൈദ്യുതിബോര്‍ഡിനോട് ആവശ്യപ്പെട്ടു. അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫി സ് വിഭജിച്ച് കോട്ടോപ്പാടത്തും, തച്ചമ്പാറ സെക്ഷന്‍ ഓഫിസ് വിഭജിച്ച് കരിമ്പ പഞ്ചായ ത്തിലും സെക്ഷന്‍ ഓഫിസുകളും അട്ടപ്പാടി മുക്കാലി കേന്ദ്രീകരിച്ച് സബ് എഞ്ചിനീയര്‍ ഓഫിസും സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് പി.വി വിശ്വരാജ് അധ്യ ക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ശിവദാസന്‍ സംഘടനാ റിപ്പോര്‍ട്ടും ഡിവിഷന്‍ സെക്രട്ടറി എം.കൃഷ്ണകുമാര്‍ ഡിവിഷന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു. ഡിവിഷന്‍ സെക്രട്ടറി കെ.പി മസൂദ്, ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്, ഓഫിസേഴ്‌സ് അസോസിയേഷന്‍ മേഖല സെക്രട്ടറി കെ.അജിത്, പട്ടാമ്പി സെക്രട്ടറി ദിജീഷ്, പാലക്കാട് സെക്രട്ടറി വി.മുരുകന്‍, കേന്ദ്രകമ്മിറ്റി അംഗം വി. ഹരിദാസന്‍, വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ എം.കെ ഫസീല എന്നിവര്‍ സംസാരി ച്ചു. ഡിവിഷന്‍ പ്രസിഡന്റായി അബ്ദുള്‍ മുത്തലിബിനേയും സെക്രട്ടറിയായി എം. കൃഷ്ണകുമാറിനേയും തിരഞ്ഞെടുത്തു.