കുമരംപുത്തൂര്‍: കെ.എന്‍.എം മര്‍കസുദ്ദഅവ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം പാല ക്കാട് ജില്ലാ സമിതിയുടേയും കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്റ് റിസ ര്‍ച്ചിന്റെയും നേതൃത്വത്തില്‍ ജില്ലാ സര്‍ഗോത്സവ് സമാപിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗോത്സവ് എടത്ത നാട്ടുകര മണ്ഡലം 845പോയിന്റ് നേടി ചാംപ്യന്മാരായി. 714 പോയിന്റ് നേടി പാലക്കാട് മണ്ഡലം രണ്ടാം സ്ഥാനവും, 275 പോയിന്റ് നേടി ഒറ്റപ്പാലം മണ്ഡലം മൂന്നാം സ്ഥാനവും നേടി.കെ.എന്‍.എം മര്‍ക്കസുദ്ദഅവ ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് ചതുരാല ഉദ്ഘാട നം ചെയ്തു. ജില്ലാ സര്‍ഗോത്സവ് ചെയര്‍മാന്‍ വീരാപ്പു അന്‍സാരി അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ മുസ്തഫ പൂക്കാടഞ്ചേരി, എം.ജി.എം ജില്ലാ പ്രസിഡന്റ് സലീമ, ഐ.എസ്.എം ജില്ലാ ട്രഷറര്‍ എന്‍.എ ജസീം സാജിദ്, എം.എസ്.എം ജില്ലാ സെക്രട്ടറി സി.പി അബ്ദുസമദ്, കെ.എന്‍.എം മണ്ഡലം സെക്രട്ടറി സിദ്ദീഖ് നാട്ടുകല്‍ സംസാരിച്ചു. കെ.എന്‍.എം ജില്ലാ സെക്രട്ടറി യൂസുഫ് തോട്ടശ്ശേരി, പ്രോഗ്രാം കണ്‍വീനര്‍ പി.ടി റിയാസുദ്ദീന്‍ സുല്ലമി, ചെയര്‍മാന്‍ പി.ജസീര്‍ അന്‍സാരി, അഡ്വ.മുസ്തഫ മല്ലിയില്‍, ഡോ.അഹ്മദ് സാബിത്ത്, മുഹമ്മദ് അക്തര്‍ പി.കെ, എസ്.എം സലീം, അഹ്മദ് റിദ് വാന്‍, സലീം, ഷിഫിന്‍,ഷാന തസ്‌നീം, ഷഹബാനത്ത്, നസീഫ ഷെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.