അലനല്ലൂര്‍ : സ്വകാര്യ സ്‌കൂള്‍ ജില്ലാതല കായികമേളയില്‍ ഓവറോള്‍ റണ്ണറപ്പായ അല നല്ലൂര്‍ എ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അലനല്ലൂരില്‍ വിജയാഘോഷ റാലി നടത്തി. അലനല്ലൂരിലെ സൗഹൃദകൂട്ടായ്മകള്‍, കില്‍ഡ ക്ലബ്, വോള്‍ക്കാനോ ക്ലബ് എന്നിവര്‍ കാ യികപ്രതിഭകള്‍ക്ക് സ്വീകരണവും നല്‍കി. അയ്യപ്പന്‍കാവ് മുതല്‍ കണ്ണംകുണ്ട് വരെയാ യിരുന്നു റാലി. ഓള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പറളി ഹൈസ്‌കൂളില്‍ നടന്ന കായികമേളയില്‍ എ.ഇ.ടി. സ്‌കൂള്‍ എല്‍.പി. കിഡ്ഡീസ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
സ്വീകരണ യോഗങ്ങളില്‍ മുതിര്‍ന്ന വ്യാപാരി കെ.കെ മൊയ്തുട്ടി, ഹാഷിം ആക്കാന്‍, എ.പി ഷമീര്‍, പി.റിയാസ്, സി.സുരേഷ്‌കുമാര്‍, വി.ജാഫര്‍, യു.കെ ഗിരീഷ്, കെ.കെ ഷറഫുദ്ദീന്‍, കെ.ലത്തീഫ്, പി.സുനില്‍കുമാര്‍, പി.നൗഷാദ്, നസീം, വി.ഷമീര്‍, യൂസഫ് ചോലയില്‍, ഷിഫാസ്, നാസര്‍ കളത്തില്‍, കരീം കലാകേന്ദ്ര, ഷിബു, സി.കെ സലീം, സി.ലാലു, പി.മുസ്തഫ, പാതാരി സാദിക്ക് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് റോഷന്‍, റമീസ് കമാലി നാലകത്ത്, സി.ബഷീര്‍, ഷുഹൈബ് കമാലി, കെ.കെ ജസ്‌ന, സി.സിനി, സറീന, ബീവി ഫാത്തിമ, സി.സബീന, എ.ലീല എന്നിവര്‍ നേതൃത്വം നല്‍കി.