കാഞ്ഞിരപ്പുഴ : വാഴവിത്തിന് ആവശ്യക്കാരേറിയതോടെ വില്‍പ്പനയും സജീവം. കാ ഞ്ഞിരം മാര്‍ക്കറ്റില്‍ മാത്രം നാലിടങ്ങളിലാണ് വ്യാപാരം നടക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കൂടാതെ മലപ്പുറം കോഴിക്കോട് ജില്ലകളിലേക്കും ആവശ്യാനുസരണം വിത്തുകള്‍ കയറ്റി അയക്കുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് വിത്ത് എത്തിക്കുന്നത്. മേട്ടുപ്പാളയം നേന്ത്രന്‍ വിത്തുകള്‍ക്കാണ് ആവശ്യ ക്കാര്‍ കൂടുതല്‍. ക്വിന്റല്‍ നേന്ത്രന്‍, മൈസൂര്‍ പൂവന്‍, നാട്ടുപൂവന്‍, ഞാലിപ്പൂവന്‍, കദളി റോബസ്റ്റ, സ്വര്‍ ണമുഖി, പൊന്തന്‍കായ് (ബജിക്കായ്) എന്നിവയുടെ വിത്തുകളെല്ലാം ലഭിക്കും. ഇവയെ ല്ലാം മേട്ടുപ്പാളയത്തെ തോട്ടങ്ങളില്‍ നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. നേന്ത്രന്‍ വിത്ത് ഒന്നിന് 15 രൂപ, നാട്ടുപൂവന്‍ 23-25, മൈസൂര്‍ പൂവന്‍ 20, ഞാലി 15, കദളി 20, പൊന്ത ന്‍കായ് 20, റോബസ്റ്റ 15 എന്നിങ്ങനെയാണ് വിലനിലവാരം. ഗതാഗതം, തൊഴിലാളി കളുടെ കൂലി എന്നിവ വരുന്നതിനാല്‍ വിലയില്‍ മാറ്റം വരാം. മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ വാഴകൃഷി വ്യാപകമാണ്. ആവശ്യത്തിന് വിത്തുകള്‍ ലഭിക്കാ ത്തതിനാലാണ് തമിഴ്നാടിനെ ആശ്രയിക്കുന്നത്. നല്ലവിളവും പ്രതിരോധശേഷിയും നമ്മുടെ കാലാവസ്ഥയില്‍ നല്ലപോലെ വളരുകയും ചെയ്യുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.