അലനല്ലൂര്‍ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ. മലയാളം ആന്‍ഡ് സോഷ്യോളജി പരീ ക്ഷയില്‍ ടോപ്പര്‍ അവാര്‍ഡ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി എം.പി മിഥുനയെ വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയും യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി ബക്കര്‍ മാസ്റ്റര്‍ ഉപഹാരം കൈമാറി. വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി ഫിറോസ്, സെക്രട്ടറി മുഹമ്മദാലി മാസ്റ്റര്‍, യൂത്ത് ലീഗ് മേഖലാ സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, സി. ശിഹാബുദ്ധീന്‍, വി.ടി സമീല്‍, കെ.വി അന്‍ഷാദ്, പി. അബ്ദുറഹ്മാന്‍, വി.ടി അസറുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.