അലനല്ലൂര്‍ : സര്‍വീസ് സഹകരണ ബാങ്കിന്റെ സ്വയംതൊഴില്‍ പരിശീലനം പൂര്ത്തീ കരിച്ചവര്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അധ്യാപക സര്‍വീസില്‍ നിന്നും വിരമിച്ച മുന്‍ ബാങ്ക് പ്രസിഡന്റ് കെ.എ സുദര്ശനകുമാര്, ജെ.ഡി.സി. പരീക്ഷയില്‍ സംസ്ഥാന ത്ത് ഒന്നാം റാങ്ക് നേടിയ നാസിമത്ത് എന്നിവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. ബാങ്ക് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെ യ്തു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന് അധ്യക്ഷനായി. സെക്രട്ടറി പി.ശ്രീനിവാസന് സ്വാഗതം പറഞ്ഞു. ഡയറക്ടര്‍മാരായ ടി.രാജകൃഷ്ണന്, ഷറീന മുജീബ്, ശ്രീജ, ബാലചന്ദ്രന്, സൈദ്, മുന്‍ ഡയറക്ടര്‍ അബ്ദുള്‍ കരീം, സുരേഷ്കുമാര്‍, ജീവനക്കാ രായ എം.ജയകൃഷ്ണന്, രവീന്ദ്രനാഥ്, നജീബ്, മന്‍സൂര്‍, അമീന് എന്നിവര്‍ പങ്കെടുത്തു. ബങ്ക് വൈസ് പ്രസിഡന്ര് വി.അബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
