കോട്ടോപ്പാടം : ബസ് യാത്രക്കിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥി മരിച്ചു. കോട്ടോപ്പാടം അമ്പാഴക്കോട് അമ്പാഴക്കോട് വീട്ടില്‍ കാസിമിന്റെ മകന് മുഹമ്മദ് സിയാദ് (18) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10മണിയോടെ കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് വരികയാ യിരുന്ന കെ.എസ്.ആര്.സി. ബസില്‍ മലപ്പുറത്തിന് സമീപത്തു വെച്ചായിരുന്നു സംഭവം. തേഞ്ഞിപ്പലത്തുള്ള ബ്രൂട്ടോ ടൈപ് സോഫ് വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് സിയാദ്. രണ്ട് ദിവസം ക്ലാസ് അവധിയായതിനാല്‍ വീട്ടിലേക്ക് വരികയായിരുന്നു. ബസില്‍ കുഴഞ്ഞ് വീണ കുട്ടിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കിടെ ഛര്‍ദ്ദില്‍ വന്നപ്പോള്‍ പിടിച്ചുനിര്‍ത്തിയത് ശ്വാസകോശത്തിലേക്ക് പോയതാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടത്തിലെ പ്രാഥമികനിഗമനം. മൃതദേഹം അമ്പാഴക്കാട് ജുമാമസ്ജിദ് ഖബ ര്സ്ഥാനില് ഖബറടക്കി. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: ഷാമില്‍, ഇഷ ഫാത്തിമ.