കോട്ടോപ്പാടം: തകര്‍ച്ചയിലായിരുന്ന വേങ്ങ – കണ്ടമംഗലം റോഡിന്റെ നവീകരണ പ്ര വൃത്തികള്‍ തുടങ്ങിയതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നതിന്റെ ആശ്വാസ ത്തില്‍ നാട്ടുകാരും. എന്‍.ഷംസുദ്ദീന് എംഎല്‍എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റി ല്‍ ഉള്‍പ്പെടുത്തി ഒരു കോടിരൂപ അനുവദിക്കപ്പെട്ട പാതയായിരുന്നു. എന്നാല്‍ റോഡുപ ണി നടക്കാതായതോടെ കഴിഞ്ഞ മഴക്കാലമെല്ലാം ഇതിലൂടെയുള്ള യാത്ര ദുഷ്കരമാ യിമാറി. പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിയുമായ റോഡില്‍ ചെളിയും വെള്ളവും കെട്ടി നില്ക്കാന് തുടങ്ങിയതോടെ വിദ്യാര്ഥികളുള്പ്പടെയുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലാ യി. മലയോരമേഖലയായ കണ്ടമംഗലം, പുറ്റാനിക്കാട്, കുണ്ടലക്കാട് പ്രദേശത്തുള്ള ജന ങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡി ന്റെ തകര്‍ച്ചയ്ക്കെതിരെ പ്രതിഷേധങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഇതിനിടെ, ജല്‍ജീവന്‍ മിഷന്റെ പ്രവൃത്തികളും നടന്നതോടെ പൊതുവെ തകര്‍ന്നുകിടക്കുന്ന റോഡിന്റെ ദുരവസ്ഥ അധികമായി. മഹാകവി ഒളപ്പമണ്ണയുടെ പേരില്‍ അറിയപ്പെടു ന്ന റോഡുകൂടിയാണിത്.റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ട്ലക്കാട് സൗപര്‍ണിക കൂട്ടായ്മയും ജനപ്രതിനിധികള്‍ക്ക് നിവേദനം നല്കുകയു ണ്ടായി. സാങ്കേതികമായ പ്രശ്നങ്ങളെല്ലാംപരിഹരിക്കപ്പെട്ടതോടെ കഴിഞ്ഞദിവസം റോഡ് ടാറിങ് പ്രവൃത്തികള്‍ തുടങ്ങി. പ്രവൃത്തികള്‍ പൂര്ണമാകാനും സുഗമമായ സഞ്ചാരത്തിനുംവേണ്ടി കാത്തിരിക്കുകയാണ് നാട്ടുകാരും.
