തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആറ്റ ബീവി അധ്യക്ഷയായി. ജനപ്രതി നിധികളായ പി.മന്‍സൂര്‍ അലി, പി.ടി സഫിയ, എ.കെ വിനോദ്, പി. രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാധമ്മ, എം.എസ് അലവി, ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ രമാദേവി എന്നിവര്‍ സംസാരിച്ചു. വിവിധ കലാ പരിപാടികളും നടന്നു.