അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസംബ്ലി സ്‌റ്റേജിന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബോര്‍ഡ് സമ്മാനിച്ചു .ഏഴായിരത്തോളം രൂപ ചെലവഴിച്ചാണ് ബോര്‍ഡ് തയാറാക്കി നല്‍കിയത്. വിദ്യാര്‍ഥി കളില്‍ നിന്നും പ്രധാന അധ്യാപകന്‍ പി. റഹ്മത്ത് ബോര്‍ഡ് ഏറ്റുവാങ്ങി. സ്റ്റാഫ് സെക്ര ട്ടറി കെ.എസ് ശ്രീകുമാര്‍, പഠനയാത്ര കണ്‍വീനര്‍ കെ.ടി സിദ്ധീഖ്, അധ്യാപകരായ ടി.ബി ഷൈജു, ടി.കെ സുനിത, കെ.എം സവിത, സി. ബഷീര്‍, എം. ഷാനിര്‍, റീന, പി. ബള്‍ക്കീസ് ഇബ്രാഹിം, അശ്വതി ഗോപിനാഥ്, സ്‌കൂള്‍ ലീഡര്‍ ഫൈഹ ഫിറോസ്, വിദ്യാര്‍ഥികളായ പി. റിയ റഹ്മാന്‍, അഷ്ഫാക്ക്, പി. മുഹമ്മദ് ഷാദി എന്നിവര്‍ പങ്കെടുത്തു.