അലനല്ലൂര്‍ : ആദ്യാക്ഷരമധുരം നുകര്‍ന്ന് ഇത്തവണയും നിലത്തെഴുത്ത് കളരിയായി രുന്ന ചളവയിലെ പനച്ചിക്കുത്ത് തറവാട്ടില്‍ നിന്നും നിരവധികുരുന്നുകള്‍ അക്ഷര ലോകത്തേക്ക് പിച്ചവെച്ചു. ആചാര്യന്‍മാര്‍ ചൊല്ലിയ അക്ഷരങ്ങളേറ്റുചൊല്ലി ഭാവി തലമുറ വിദ്യാരംഭം ശുഭാരംഭമാക്കി. തളികയിലെ അരിമണികള്‍ക്കിടയിലൂടെ കുരു ന്നുവിരല്‍തുമ്പില്‍ ഹരിശ്രീ വിടര്‍ന്നപ്പോള്‍ മാതാപിതാക്കള്‍ മനംനിറഞ്ഞാഹ്ലാദിച്ചു. പഴയകാലത്ത് നിലത്തെഴുത്ത് പള്ളിക്കൂടം നടത്തിയിരുന്ന കുഞ്ഞികൃഷ്ണന്‍ എഴുത്ത ച്ഛന്റെ സ്മരണ പുതുക്കി പനച്ചിക്കുത്ത് തറവാട്ടില്‍ നടന്ന വിദ്യാരംഭവും അക്ഷരസം ഗമവും കാവ്യാര്‍ച്ചനയും ഇക്കുറിയും പെരുമയായി. കുഞ്ഞികൃഷ്ണന്‍ എഴുത്തച്ഛന്റെ ഇളംതലമുറക്കാരായ ആചാര്യന്‍ ഗോപാലകൃഷ്ണന്‍, അച്യുതന്‍ മാസ്റ്റര്‍ എന്നിവര്‍ കുട്ടി കള്‍ക്ക് ഹരിശ്രീ കുറിച്ചു നല്‍കി. തുടര്‍ന്ന് നടന്ന ആത്മീയഗ്രന്ഥ പാരായണത്തില്‍ മുന്‍കാലപഠിതാക്കളടക്കം പങ്കെടുത്തു.
എഴുത്തോല അക്ഷര സംഗമം വേങ്ങര പൊലിസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കണ്ടംകുളം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.രഞ്ജിത്ത്, എ.പി മുഹമ്മദ് മാസ്റ്റര്‍, എം.മഹഫൂസ് റഹീം, സി.റഷീദ് മാസ്റ്റര്‍, സി.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.പി സത്യപാലന്‍, എം.പി സുഗതന്‍, പനച്ചിക്കുത്ത് കുഞ്ഞുണ്ണി, പി. ആദിത്യന്‍, പി.ശ്രീധരന്‍, പി.സുകുമാരന്‍ എന്നിവര്‍ സം സാരിച്ചു. കാവ്യാര്‍ച്ചനയും സംഗീതാര്‍ച്ചനയും നടന്നു.അഡ്വ. സത്യനാഥന്‍, സി.ടി മുരളീ ധരന്‍ മാസ്റ്റര്‍, മേഘ മോഹന്‍ദാസ്, പി.ആര്‍ ആവന്തിക, അന്‍വിക എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ മികവിന് പി. മിഥുന്‍ദാസിനെ ആദരിച്ചു. കെ.രവീന്ദ്രനാഥ്, എം. പത്മനാഭന്‍, സി.ഗോവിന്ദന്‍ മാസ്റ്റര്‍, കെ. ഗോപകുമാര്‍, കെ. സത്യപാലന്‍, ടി.ദേവ ദര്‍ശന്‍, കെ.പ്രമോദ്, പി.സുരേഷ് ബാബു, എ.രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. പനച്ചിക്കു ത്ത് കുടുംബങ്ങളായ പി.സുബ്രഹ്മണ്യന്‍, മോഹന്‍ദാസ്, പി. കൃഷ്ണന്‍കുട്ടി, പി.വിജയന്‍, നിതീഷ് , രതീഷ്, പി.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.