അലനല്ലൂര്‍ : അലനല്ലൂര്‍ മേഖലയില്‍ റോഡരുകില്‍ വളര്‍ന്നുനിന്ന പൊന്തക്കാട് ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ ചേര്‍ന്ന് വെട്ടിനീക്കി. അലനല്ലൂര്‍ ഹൈസ്‌കൂള്‍ പടിയില്‍ പ്രധാന റോഡില്‍ നിന്നും ഹൈസ്‌കൂള്‍ റോഡിലേക്കുള്ള ബൈപ്പാസ് റോഡ്, മണ്ണാര്‍ക്കാട്-മേലാ റ്റൂര്‍ റോഡില്‍ ഉങ്ങുംപടി, അലനല്ലൂര്‍ വഴങ്ങല്ലി റോഡ് എന്നിവടങ്ങളിലാണ് പ്രവൃത്തി നടത്തിയത്. റോഡരുകില്‍ കാട് വളര്‍ന്ന് നിന്നതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മാത്രമല്ല വാഹനങ്ങള്‍ക്ക് കാഴ്ചമറയുന്ന സ്ഥിതിയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ട്രോമാകെയറിന്റെ ഇടപെടലുണ്ടായത്. നാട്ടു കല്‍ സ്റ്റേഷന്‍ ട്രോമാകെയര്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ മണികണ്ഠന്‍, അബ്ദുല്‍ റഹീം, നൗഷാദ്, റിയാസ് അലനല്ലൂര്‍, റഹീസ്, ജംഷാദ് വെള്ളക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!