കോട്ടോപ്പാടം : പഞ്ചായത്ത് കൊടുവാളിപ്പുറം വാര്‍ഡ് ജാഗ്രതാ സമിതിയും മദര്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യനേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിര്‍ണ യ ക്യാംപ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീന മുത്തനില്‍ അധ്യക്ഷയായി. ഹോസ്പിറ്റല്‍ പി.ആര്.ഒ. യദു കൃഷ്ണ, റഷീദ് മുത്തനില്‍, പി.പി യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്ത നേത്രരോഗ വിദഗ്ദ്ധന് ഡോ. ജയറാം.വി.രവി ക്യാംപിലെത്തിയവരെ പരിശോധിച്ചു. നൂറോളം പേര് പങ്കെടുത്തു.