മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെര ഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ്. വിജയിച്ചു.തുടര്‍ച്ചയായി അഞ്ചാം തവണയാണ് എം.എസ്.എഫ്. യൂനിയന്‍ നേടുന്നത്. ഒമ്പത് ജനറല്‍ സീറ്റുകളിലാണ് വിജയം. ഭാരവാഹികള്‍: കെ.എ. സെയ്‌നുല്‍ ആബിദ് (ചെയര്‍മാന്‍.), ടി.കെ. ജാസ്മിന്‍ (വൈസ് ചെയര്‍മാന്‍.), ടി.പി. ഫാത്തിമ (ജനറല്‍ സെക്രട്ടറി), സയ്യിദത്ത് ഷാസിയ റിദ (ജോയിന്റ് സെക്രട്ടറി), സി.കെ. മുഹമ്മദ് ബിസ്മില്‍, കെ. ഫാത്തിമ ഫിദ (യു.യു.സി.), എന്‍.കെ. മുഹമ്മദ് ഇര്‍ഫാന്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), മുഹമ്മദ് ജിസാന്‍ (ജനറല്‍ ക്യാപ്റ്റന്‍.), എ. മുഹമ്മദ് യാസിര്‍ (സ്റ്റുഡന്റ് എഡിറ്റര്‍).
എം.എസ്.എഫ്. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ വിജയാ ഹ്ലാദ പ്രകടനവും നടത്തി. അതിനിടെ കോളജ് ഗേറ്റിന് മുന്നില്‍ വെച്ച് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ ഉന്തും തള്ളുമുണ്ടായി. വാദ്യവും മറ്റും കോളജിനകത്തേക്ക് കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇതിനിടയാക്കിയ തെന്ന് അറിയുന്നു.തുടര്‍ന്ന് മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളടക്കം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.യു ഹംസ, മണ്ഡലം പ്രസിഡന്റ് ടി.കെ സഫ്വാന്‍ തുടങ്ങിയവര്‍ കോളജ് പരിസരത്ത് എത്തി വിജയികളെ അഭിവാദ്യമര്‍പ്പിച്ചു.
നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥി യൂനിയന്‍ തെര ഞ്ഞെടുപ്പിലും എം.എസ്.എഫ് വിജയിച്ചു. ഒമ്പത് സീറ്റുകളിലും എം.എസ്.എഫ്. പ്രതിനി ധികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികള്‍: ടി. അബ്ദുള്‍ റഹ്മാന്‍(ചെയര്‍മാന്‍), ഫദ്വ യൂസഫ് ഇളയേടത്ത് (വൈസ് ചെയര്‍മാന്‍), സി. മുഹമ്മദ് അമീര്‍ (ജനറല്‍ സെക്രട്ടറി), മലീഹ അലി (ജോയിന്റ് സെക്രട്ടറി), കെ. അബ്ദുള്‍ റഹ്മാന്‍, എസ്. മുഹമ്മദ് ആദില്‍ (യു.യു.സി.), അസീസ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), കെ.ടി. മുഹമ്മദ് യാസിന്‍(ജനറല്‍ ക്യാപ്റ്റന്‍), സി. മുഹമ്മദ് സുഹൈര്‍ (സ്റ്റുഡന്റ് എഡിറ്റര്‍). നഗരത്തില്‍ ആഹ്ലാ ദപ്രകടനവും നടന്നു.
യൂനിവേഴ്‌സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ വിജയിച്ചു. എട്ട് ജനറല്‍ സീറ്റുകളിലാണ് മത്സരം നടന്നത്.ഭാരവാഹികള്‍: യു. അഭിനവ് (ചെയര്‍മാന്‍), പി. അനുശ്രീ (വൈസ് ചെയര്‍മാന്‍), കെ.എ. മുഹമ്മദ് റിന്‍ഷാദ് (സെക്രട്ടറി), എന്‍. ശിശിര (ജോയിന്റ് സെക്രട്ടറി), എ. അര്‍ജുന്‍ (യു.യു.സി.), പി.ആര്‍. ഹരികൃഷ്ണന്‍(ജനറല്‍ ക്യാപ്റ്റന്‍), കെ.എസ്. ശ്രുതി (ഫൈനാര്‍ട്‌സ് സെക്രട്ടറി), പി. രാഗിന( ചീഫ് സ്റ്റുഡന്റ് എഡിറ്റര്‍). ആഹ്ലാദപ്രകടനവും നടന്നു.
അട്ടപ്പാടി ആര്‍.ജി.എം. കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യു. വിജയിച്ചു. ഭാരവാഹികള്‍: പി.കൃഷ്ണ (ചെയര്‍പേഴ്‌സണ്‍), പി. ദൃശ്യ (വൈസ് ചെയര്‍പേഴ്‌സണ്‍), ഫാത്തിമുത്തുല്‍ സന (ജനറല്‍ സെക്രട്ടറി), ആരതി കൃഷ്ണ ( ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ഷഫീല്‍ (യു.യു.സി.), അതുല്‍ കൃഷ്ണ (മാഗസിന്‍ എഡിറ്റര്‍), അതുല്‍ കൃഷ്ണ (ഫൈനാര്‍ട്‌സ് സെക്രട്ടറി), പി. അഫ്‌ന ഹനാന്‍ (ആര്‍ട്‌സ് സെക്രട്ടറി), പാര്‍ത്ഥിപന്‍ (ജനറല്‍ ക്യാപ്റ്റന്‍). ആഹ്ലാദ പ്രകടനവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ആദര്‍ശ് കുമാര്‍, നേതാക്കളായ ഗിരീഷ് ഗുപ്ത, സി.മുഹമ്മദ് ഷിഗില്‍, ആസിഫ് കാപ്പില്‍, അനുവിന്ദ്, റിയാസ് കുഞ്ഞി, സന്തോഷ് ആനക്കട്ടി, സഫിന്‍, അക്ഷയ്, ടിറ്റുവര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.