അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവിലേക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളൊരുക്കുന്ന ഹെല്‍ത്ത് കാര്‍ഡ് വിത രണം തുടരുന്നു. ഇതിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡി ലുള്ള അമ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ സൗജന്യ മായി നല്‍കി. മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവ് മാനേജര്‍ മുഹമ്മദ് ഷിജിലില്‍ നിന്നും ഗ്രാമ പ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് മെമ്പറുമായി കെ. റംലത്ത് കാര്‍ ഡുകള്‍ ഏറ്റുവാങ്ങി. ഹെല്‍ത്ത് കാര്‍ഡുവഴി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സൗജന്യമാ യിരിക്കും. കുടുംബത്തിന് ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ 50 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ മരുന്നുകള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെയും ലാബ് പരിശോധ നക്ക് 10 മുതല്‍ 40 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭ്യമാകും. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് ഇത് ബാധകമാവുക. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരി ശോധന സൗജ ന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078 823 551 എന്ന നമ്പറില്‍ ബന്ധപ്പെടുക.