തെങ്കര: ആദിവാസികള്‍ക്കായി കണ്ടെത്തിയ തത്തേങ്ങലത്തെ ഭൂമിയില്‍ വീടുവെച്ച് താമസിക്കാന്‍ സമ്മതമറിയിച്ച് 20 കുടുംബങ്ങള്‍. ഇതുപ്രകാരം ഇവര്‍ക്ക് പട്ടയം അനു വദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. തത്തേങ്ങലത്ത് സ്മൃതി വനത്തിന് സമീപം നേരത്തെ അളന്നു തിരിച്ച സ്ഥലത്താണ് ഭൂമി നല്‍കുക. 4.2 ഏക്കര്‍ സ്ഥലമാണ് ഇവിടെ അളന്ന് തിരിച്ചിട്ടു ള്ളത്. ഇതില്‍നിന്നും 10 സെന്റ് വീതം നല്‍കാനാണ് നടപടിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്തൃകമ്മിറ്റി യോഗവും ചേരും. വീടില്ലാത്ത ആദിവാസികള്‍ക്കായി നാല് ഏക്കറില്‍ നിന്നും നാലു സെന്റ് വീതം നല്‍കാനായിരുന്നു മണ്ണാര്‍ക്കാടെത്തിയ റവന്യു മന്ത്രി കെ.രാജന്‍ നിര്‍ദേശം നല്‍കിയിരുന്നത്. അതേസമയം വീട് വെച്ചുതാമ സിക്കാന്‍ നാല് സെന്റ് പോരെന്ന് കുടുംബങ്ങള്‍ ജില്ലാകളക്ടറോട് പരാതിപ്പെട്ടിരുന്നു. ഇതുപരിഗണിച്ചാണ് കൂടുതല്‍ ഭൂമിനല്‍കാന്‍ നടപടിയായത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവായിട്ടുണ്ട്. 2021ലാണ് മണ്ണാര്‍ക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ 253 പേര്‍ക്ക് തത്തേങ്ങലത്ത് ഒരേക്കര്‍ ഭൂമി വീതം അനുവദിച്ചത്. പട്ടയവും നല്‍കിയിരുന്നു. സൈലന്റ്വാലിയുടെ ബഫര്‍ സോണിനോട് ചേര്‍ന്ന് കിടക്കുന്ന ചെങ്കുത്തായതും പാറ ക്കെട്ടുകളും വന്യമൃഗശല്ല്യവുമുള്ള ഭാഗമാണ്. ഇതിനാല്‍ ഭൂമിയേറ്റെടുക്കാന്‍ ആരു മെത്തിയില്ല. രണ്ടാഴ്ച മുന്‍പ്, റവന്യുവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ട റുടെ നേതൃത്വത്തിലുള്ള സംഘം ഭൂമി പരിശോധിക്കുകയും താമസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃഷിയ്ക്ക് ഉപയോഗപ്രദമാക്കാന്‍ തീരുമാ നിച്ചു. ഇതിനായി കഴിഞ്ഞ ആഴ്ച വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വ ത്തിലും വിവിധ വകുപ്പ് പ്രതിനിധികള്‍ ഭൂമി സന്ദര്‍ശിച്ചു. ഭൂമി കൃഷിയ്ക്കും പ്രയോ ജനപ്പെടില്ലെന്നാണ് ഇവരും പ്രാഥമികമായി വിലയിരുത്തിയത്. പകരം ഭൂമി ലഭ്യമാ കുമോയെന്ന് അന്വേഷിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. ഇതിനുള്ള ശ്രമങ്ങളും നടക്കുന്നതായാണ് അറിയുന്നത്. ഭൂമി ലഭ്യമായില്ലെങ്കില്‍ ഒരിക്കല്‍കൂടി പരിശോധിച്ച ശേഷം സാധ്യതകള്‍ ആലോചിക്കാനാണ് തീരുമാനം.