മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെചുങ്കം ജംങ്ഷനിലെ ഡിവൈഡ റില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്ത രം സംവിധാനത്തിന്റെ അഭാവം അപകടങ്ങള്‍ക്ക് വഴിവെക്കുകയാണ്. കഴിഞ്ഞദിവ സം പുലര്‍ച്ചെ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വന്ന കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുക യറി അപകടത്തില്‍പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനങ്ങ ളുടെ അമിതവേഗതയും മറ്റുവാഹനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുമാണ് ഇവിടെ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സീബ്രാ ലൈനുകളുണ്ടെങ്കിലും റോഡുമുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാരും ഭീതിയിലാണ്.
മൂന്നുംകൂടിയ കവലയിലെ ഡിവൈഡര്‍ ഉയരം കുറഞ്ഞ് കിടക്കുന്നതിനാല്‍ അപരിചി തരായ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാത്ത സാഹചര്യമാണ്. കൂടാതെ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തത് വാഹനങ്ങളോടിക്കുന്നവര്‍ക്ക് ആശയക്കുഴപ്പത്തിനും ഇടയാ ക്കുന്നു. ഡിവൈഡറിന്റെ അറ്റത്തായി മുമ്പ് സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനം തകര്‍ ന്ന നിലയിലാണ്. വെറുമൊരു ഇരുമ്പുതൂണ്‍മാത്രമായാണ് ഇത് നിലനില്‍ക്കുന്നത്. തിര ക്കേറിയ ദേശീയപാതയിലെ ഈ ജംങ്ഷനില്‍ നിന്നാണ് കുമരംപുത്തൂര്‍ -ഒലിപ്പുഴ സം സ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വരുമ്പോഴും പെരി ന്തല്‍മണ്ണ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരുമ്പോഴും റോഡിന്റെ ഇറക്കത്തിലാണ് ജംങ്ഷനുള്ളത്. അമിതവേഗതയില്‍ വാഹനങ്ങളെത്തിച്ചേരുമ്പോള്‍ ഉയരംകുറഞ്ഞ ഡിവൈഡര്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നില്ല. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. ഇതോടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുള്ള അപകടങ്ങളും സംഭവിക്കുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മിനിവാന്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപക ടം സംഭവിച്ചിരുന്നു. ഡിവൈഡറിനിടയില്‍ പൂച്ചെടികള്‍ വച്ചു ആകര്‍ഷകമാക്കിയാല്‍ ഇത് ശ്രദ്ധയില്‍പ്പെടുകയും അപകടങ്ങള്‍ തടയാനാകുമെന്നും നാട്ടുകാര്‍ പറയുന്നു.എസ് വളവുകൂടിയായ ഭാഗത്ത് വേഗതാനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. നേരത്തെ നിരന്തരം അപകടമുണ്ടായ മേലേചുങ്കത്തെ വില്ലേജ് വളവില്‍ പൊലിസ് ഇടപെട്ട് മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ചതോടെ അപക ടങ്ങള്‍ക്ക് അയവുവന്നിട്ടുണ്ട്. അതേസമയം റോഡ്സുരക്ഷയുമായി ബന്ധപ്പെട്ട് വേഗതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്‍പ്പടെ ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ഇതു പാലിച്ച് വാഹനമോടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും ദേശീയപാത അധികൃ തര്‍ അറിയിച്ചു.