തച്ചമ്പാറ: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീ പം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. എറണാകുളം നോര്‍ത്ത്‌ പറവൂര്‍ സ്വദേശികളായ കളരിപറമ്പില്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഹസ്സന്‍ (23), തോപ്പില്‍ വീട്ടില്‍ സലീമിന്റെ മകന്‍ സജീര്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിനും കൈക്കും നെറ്റിയ്ക്കുമാണ് പരിക്ക്. ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും എതിര്‍ദിശയില്‍ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍വശം പാടെതകര്‍ന്നു. വാഹനത്തിന് അകത്ത് കുടുങ്ങിപോയ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സുകളില്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ലോറിയുടെ മുന്‍ഭാഗത്തും കേടുപാടുകള്‍ പറ്റി.

അപകടത്തെ തുടര്‍ന്ന് വാഹനങ്ങളില്‍ നിന്നും ഡീസലും ഓയിലും പാതയില്‍ ചോര്‍ന്നി രുന്നു. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡി ല്‍ പരന്നൊഴുകിയ ഇന്ധനവും ചില്ലുകളും നീക്കം ചെയ്ത് അപകടാവസ്ഥ പരിഹരിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഷിന്റു സേനാ അംഗങ്ങളായ ഷെരീഫ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!