അഗളി : ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയകാംപെയിനായ നയി ചേതനക്ക് അട്ടപ്പാടിയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍ അട്ട പ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ നേതൃത്വത്തില്‍ റാലിയും പൊതുയോ ഗവും നടത്തി. ഡിസംബര്‍ 23 വരെ കേന്ദ്രഗ്രാമവികസന മന്ത്രാലയം ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) പദ്ധതി മുഖാന്തിരമാണ് മൂന്നാംഘട്ട ജെന്‍ഡര്‍ കാംപെയിന്‍ നടത്തുന്നത്.

സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനമില്ലാ തെയും അതിക്രമത്തിന് ഇരയാകാതെയും നിര്‍ഭയം സാമൂഹികപ്രതിബന്ധങ്ങള്‍ അതിജീവിച്ച് അവകാശത്തിലധിഷ്ഠിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക യെന്നതാണ് ലക്ഷ്യമിടുന്നത്. എന്‍.ആര്‍.എല്‍.എം. പദ്ധതി നടപ്പിലാക്കുന്ന എല്ലാ സം സ്ഥാനങ്ങളും സഹായക സ്ഥാപനങ്ങളും വിവിധ വകുപ്പുളും സംയുക്തമയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 25നാണ് കാംപെയിന്‍ തുടങ്ങിയത്. നാല് ആഴ്ചകളിലായി നടക്കുന്ന കാംപെയിനിന്റെ ഓരോ ഘട്ടത്തിലും അയല്‍ക്കൂട്ട തലങ്ങള്‍ മുതല്‍ പഞ്ചായത്ത് സമിതി തലം വരെ വിവിധ പരിപാടികള്‍ അട്ടപ്പാടിയില്‍ സംഘടി പ്പിക്കുന്നതായി അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി അധികൃതര്‍ അറിയിച്ചു.

പ്രത്യേക അയല്‍ക്കൂട്ടയോഗങ്ങള്‍, ക്യാംപുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, തനത് കലാപരിപാടികള്‍ തുടങ്ങിയ വരും ദിവസങ്ങളിലും നടക്കും. നയിചേതന 3.0യുടെ ഉദ്ഘാടനം അട്ടപ്പാടി ക്യാംപ് സെന്ററില്‍ അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്ട് അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ ബി.എസ് മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡ ന്റുമാരായ സരസ്വതി, സലീന, അനിത, തുളസി സെക്രട്ടറിമാരായ രേസി, പ്രജ, കുറുമ്പി, ശാന്തി, സ്‌നേഹിത ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!