തൃത്താല : കാര്‍ഷിക കാര്‍ഷിക രംഗത്തെ നൂതന രീതികള്‍ പരിചയപ്പെടുത്തുന്ന തിനും, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും, വിവിധ യന്ത്ര സാമഗ്രികളും സാധാരണക്കാരായ കര്‍ഷക രിലേക്കും,’ പൊതുജനങ്ങളിലേക്കും സംരംഭകരിലേക്കും എത്തിക്കുന്നതിനുമായി, അനുബന്ധമേഖലകളിലെ ഉത്പന്നങ്ങളുടെ കാര്‍ഷിക മൃഗസംരക്ഷണ പ്രദര്‍ശനവി പണന മേളയും ഭക്ഷ്യമേളയുമായി കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തി ല്‍ വിപുലമായ കാര്‍ഷിക പ്രദര്‍ശന വിപണന മേള സെപ്റ്റംബര്‍ 12,13,14 തീയതികളിലാ യി തൃത്താല വെള്ളിയാങ്കല്ല് ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത്  നടക്കും.

   കാര്‍ഷികമേളയുടെ സംഘാടകസമിതി രൂപീകരണവും പ്രാരംഭ പ്രവര്‍ത്തനങ്ങളും തൃത്താലയില്‍ ആരംഭിച്ചു. തദ്ദേശസ്വയംഭരണ എക്സസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്  മുഖ്യരക്ഷാധികാരിയായും, സ്ഥലം എം.പി അബ്ദുല്‍സമദ് സമദാനി,  പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സാബിറ ടീച്ചര്‍, അനു വിനോദ്,കമ്മുക്കുട്ടി എടത്തോള്‍, എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയും, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ ചെയര്‍പേഴ്സണ്‍ ആയും, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ് ഷാനവാസ് കണ്‍വീനര്‍ ആയും തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.

വരും നാളുകളില്‍ തൃത്താലയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, വിപണനവും, നൂതന കൃഷി രീതികളെ കുറിച്ചുള്ള ചര്‍ച്ചയും, സംവാദങ്ങളും  നിളാ തീരത്ത് നടത്തും. കൂടാതെ വിവിധ കാര്‍ഷിക ഉപകരണങ്ങളെ പരിചയപ്പെടുത്തല്‍, പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനങ്ങള്‍, നാട്ടറിവുകള്‍ പങ്കുവെക്കല്‍, നാടന്‍ കൃഷി രീതികളെ കുറിച്ചുള്ള ചര്‍ച്ച, ചെറിയ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസംസ്ഥാന തലങ്ങളില്‍ കാര്‍ഷിക ഗവേഷണത്തിലെ മുന്‍നിര സ്ഥാപനങ്ങള്‍ മുതല്‍ കാര്‍ഷിക മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര കേരള സര്‍ക്കാറുകളുടെ സ്റ്റാളുകള്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളുടെ സ്റ്റാളുകള്‍, കൃഷിവകുപ്പും സംസ്ഥാന ഗവണ്‍മെന്റുമായി ബന്ധപ്പെട്ട മറ്റ് സ്റ്റാളുകള്‍, പച്ചക്കറി തുടങ്ങി പ്രദര്‍ശനവും നടത്തുന്നതിനുമുള്ള ഏകദേശം 50 ന് അടുത്ത് സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത് എന്ന് സംഘാടകസമിതി കോഡിനേറ്റര്‍ ആയ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ കെ ചന്ദ്രദാസ് അറിയിച്ചു. വിപുലമായസംഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും തുടര്‍ന്ന് ഈ മേളക്ക് ശേഷവും കാര്‍ഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്തുന്ന പഴം പച്ചക്കറി മറ്റു ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയിലേക്ക് കര്‍ഷകരെയും, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളെയും കുട്ടി കര്‍ഷകരെയും രംഗത്ത് ഇറക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും, തൃത്താലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വീണ്ടും വിപണനത്തിനും, പ്രദര്‍ശനത്തിനുമായി ജനുവരിയോട് കൂടി വീണ്ടും വേദി ഒരുക്കുമെന്നും എല്ലാ പഞ്ചായത്തിലും ഇത് ഒരു തുടര്‍ പ്രക്രിയയായി മാറ്റി കാര്‍ഷിക രംഗത്ത് വിപണനവും വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും സംഘാടന സമിതി ഭാരവാഹികള്‍ അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!