കോട്ടോപ്പാടം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാ ക്കുന്നതിനായി മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിഷന്‍ 2025 ഏകദിന പഠനക്യാംപ് നടത്തി. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ഇന്ത്യന്‍ ഭരണഘടന ഇ ന്നിന്റെ പ്രസക്തി എന്നവിഷയത്തില്‍ സംവിധായകന്‍ സമദ് മങ്കട, ഒളിച്ചുകടത്തുന്ന വ ര്‍ഗീയത എന്ന വിഷയത്തില്‍ നിജേഷ് അരവിന്ദ് വടകര, അഡ്വ. ടോണി ജോസ് തുടങ്ങി യവര്‍ ക്ലാസെടുത്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി. ബാലഗോപാല്‍, കെ.പി.സി.സി. മെമ്പര്‍ പി.സി ബേബി, ജില്ലാ കോണ്‍ഗ്ര സ് സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ്, പി.ആര്‍ സുരേഷ്, വി.വി ഷൗക്കത്തലി, പി.മുത്തു, കെ. ബാലകൃഷ്ണന്‍, പി. മുരളീധരന്‍, സക്കീര്‍ തയ്യില്‍, ഇ.ശശിധരന്‍, ഹബീബുള്ള അന്‍ സാരി, കാസിം ആലായന്‍, നൗഷാദ് ചേലംഞ്ചേരി, ഷിഹാബ് കുന്നത്ത് എന്നിവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!