തച്ചനാട്ടുകര : പാലോട് വേട്ടേക്കരന്‍കാവിലെ ദേശവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് ഗണപതിഹോമ ത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് കുടിവെപ്പ്, ഉച്ചപൂജ എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് മേളം നടന്നു. നാലിന് ഇളംകുന്ന് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് നിന്നും പാലക്കൊമ്പ് എഴുന്നെള്ളത്തുമുണ്ടായി. വൈകിട്ട് ക്ഷേത്രത്തില്‍ ദീപാരാധന, ഭജന,അന്നദാനം എന്നിവയും നടന്നു. രാത്രി ഒമ്പതിന് തായമ്പക, അത്താഴ പൂജയുമുണ്ട്. 10മണിക്കാണ് അയ്യപ്പന്‍പാട്ട് നടക്കും. നീലാഞ്ചേരി ശങ്കരന്‍ ആശാനും കക്കാട്ടില്‍ കൃഷ്ണന്‍ ആശാന്‍ വളാംകുളവുമാണ് വിളക്കുപാര്‍ട്ടി. പുലര്‍ച്ചെ 1.30ന് വേട്ടവിളി, മൂന്നിന് പൊലിപ്പാട്ട്, നാലിന് തിരിഉഴിച്ചില്‍, അഞ്ചിന് വെട്ടുംതടവും കനല്‍ച്ചാട്ടം, ആറുമണിക്ക് ഗുരുതിതര്‍പ്പണത്തോടെ സമാപനമാകും. ശനിയാഴ്ച ക്ഷേത്രത്തില്‍ അഖണ്ഡനാമ യജ്ഞം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.