മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് രണ്ട്, മൂന്ന് ഘട്ട നവീകരണപ്രവൃത്തി കള്‍ക്ക് കിഫ്ബി ബോര്‍ഡ് സംയുക്ത അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് കി ഫ്ബി ആസ്ഥാനത്ത് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. വിവി ധ പദ്ധതിപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിലയിരു ത്തി. അന്തര്‍സംസ്ഥാന പാതയില്‍ അട്ടപ്പാടി ചുരം ഉള്‍പ്പടുന്ന രണ്ടാംഘട്ടത്തിന് 30.50 കോടി രൂപയുടേയും മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള മൂന്നാംഘട്ടത്തിന് 86.27 കോടി രൂപയുടേയും പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഒരു മാസത്തി നുള്ളില്‍ സാങ്കേതിക അനുമതിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടത്തു വാന്‍ സാധിക്കുമെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന ഒന്നാംഘട്ട നിര്‍മാണപ്രവൃത്തികള്‍ 2025 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു.
കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെയുള്ള 22 കിലോമീറ്ററില്‍ മലയോര ഹൈവേ പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയാണ് 91.41 കോടി രൂപയുടെ പ്രസ്തുത പ്രവൃ ത്തി ഏറ്റെടുത്തിട്ടുള്ളത്. കരാര്‍ നടപടികള്‍ക്ക് ശേഷം നിര്‍മാണം വൈകാതെ ആരംഭി ക്കും. മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ അവസാനഘട്ട പ്രവര്‍ത്തി കള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബര്‍ 31നകം ഇത് പൂര്‍ത്തിയാക്കും.
ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിര്‍ മാണം പത്ത് ദിവസത്തിനകം കരാര്‍ വെച്ച് ആരംഭിക്കാന്‍ സാധിക്കുമെന്നും കിഫ്ബി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തെങ്കര, ഗവ.യു. പി. സ്‌കൂള്‍ ഭീമനാട്, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങ ളില്‍ കെട്ടിടനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഷോളയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണപ്രവൃത്തികള്‍ വൈകാതെ ആരംഭിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.