അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ‘നേര്‍ച്ചറിങ് ഹ്യൂമാനിറ്റി’ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 29ന് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിക്കു ന്ന കേരള ടീച്ചേര്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി എടത്തനാട്ടുകര ഏരിയ അധ്യാപ ക സംഗമം സംഘടിപ്പിച്ചു. നാലുകണ്ടം ദാറുല്‍ ഹിക്മയില്‍ നടന്ന സംഗമം വിസ്ഡം ഇസ്‌ ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ മുസ്തഫ മാസ്റ്റര്‍ അധ്യ ക്ഷനായി. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി താജ്ജുദ്ദീന്‍ സ്വലാഹി മുഖ്യ പ്ര ഭാഷണം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി ഫിറോസ് സലാഹി, സംസ്ഥാന ടീച്ചേഴ്‌സ് വിങ് ജോയിന്റ് കണ്‍വീനര്‍മാരായ സുല്‍ഫികര്‍ സ്വലാഹി,അസീസ് സ്വലാഹി എന്നി വര്‍ സംസാരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സ്വലാഹുദ്ദീന്‍ ബിന്‍ സലീം, മണ്ഡ ലം ഭാരവാഹികളായ അമല്‍ ഇരിങ്ങല്‍ത്തൊടി, എന്‍. അലി അക്ബര്‍ സ്വലാഹി, ടി. സാജി സ്വലാഹി, വി.പി. മന്‍സൂര്‍, നൗഷാദ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അലനല്ലൂര്‍, എടത്തനാട്ടുകര മണ്ഡലംങ്ങളിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി നിരവധി അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!