മണ്ണാര്‍ക്കാട് : ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കാന്‍ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി 19-ാമത് എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഡിവിഷന്‍ തല ത്തില്‍ തയ്യാറാക്കിയ വിശദമായ പ്രൊപ്പോസല്‍ അനുമതിക്കായി ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് സമര്‍പ്പിക്കും. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി യുടേയും ഇതിന്റെ കീഴിലുള്ള വനസംരക്ഷണ സമിതികളുടെയും വിവിധ പദ്ധതിക ള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതി നുമായാണ് എക്സിക്യുട്ടിവ് കമ്മിറ്റി യോഗം ചേര്‍ന്നത്. വനംവകുപ്പിന് പുറമെ റവന്യു, എക്സൈസ്, കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം , മൃഗസംരക്ഷണം തുടങ്ങി യ വിവിധ വകുപ്പുകളുടെ പ്രതിനിധികളും തെരഞ്ഞെടുത്ത വനസംരക്ഷണ സമിതി പ്രസിഡന്റുമാരും ഉള്‍ക്കൊള്ളുന്നതാണ് മണ്ണാര്‍ക്കാട് വനംവികസന ഏജന്‍സിയുടെ 22അംഗ എക്സിക്യുട്ടിവ് കമ്മിറ്റി.
ഇന്നലെ മണ്ണാര്‍ക്കാട് ഡിവിഷന്‍ ഓഫിസിലെ ഷര്‍മിള യറാം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 19 അജണ്ടകള്‍ ചര്‍ച്ച ചെയ്തു. കോട്ടോപ്പാടം പഞ്ചായത്തിലെ സൗ രോര്‍ജ തൂക്കുവേലി പരിചരണ പ്രവര്‍ത്തികള്‍ക്ക് വാച്ചര്‍മാരെ നിയോഗിക്കുന്നതിന് യോഗം അംഗീകാരം നല്‍കി. ദിവസവേതന വാച്ചര്‍മാര്‍ക്ക് വേതനം നല്‍കാനും വകു പ്പിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ഡിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും എഫ്.ഡി.എയില്‍ നിന്നും തുക വായ്പയായി നല്‍കാം. കാഞ്ഞിരപ്പു ഴ,തൊടുകാപ്പ് ഇക്കോ ഷോപ്പുകള്‍ക്കും വനശ്രീ ഇക്കോഷോപ്പ് വ്യാപാര പദ്ധതിക്കും അംഗീകാരം നല്‍കി.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. എഫ്.ഡി.എ. കോര്‍ഡി നേറ്റര്‍ വി.പി ഹബ്ബാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ കെ. മനോജ്, വി.പി ഹബ്ബാസ്, സക്കീന തുടങ്ങിയവരെ ആദരിച്ചു. മണ്ണാ ര്‍ക്കാട് വനമഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ സി. സുമേഷ് വിവിധ വകുപ്പു പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാ രിച്ചു. വനവികസന ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പിന്തുണയും സഹ കരണവും മറ്റുവകുപ്പു പ്രതിനിധികള്‍ ഉറപ്പുനല്‍കി.