അഗളി : കക്കുപ്പടി ഗവ.എല്‍.പി. സ്‌കൂളില്‍ അധ്യാപകദിനമാഘോഷിച്ചു. മുന്‍ പ്രധാന അധ്യാപിക രാജമ്മ ടീച്ചറെ പ്രധാന അധ്യാപിക ഉമ്മുസല്‍മ, സീനിയര്‍ അധ്യാപിക രുഗ്മിണി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷനായി. അധ്യാപകരുടെ നേതൃത്വത്തില്‍ അംസബ്ലിയും വിവിധ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. അധ്യാപകരായ ലിസി പൗലോസ്, ഷിജു, പ്രീത, കാളി, പ്രീതി, സുധ, കവിത, ഷിജി, സൈഫുന്നിസ, അബ്ദുല്‍ റൗഫ്, ബി.ആര്‍.സി. പ്രതിനിധികളായ ജോസ്‌ന ടീച്ചര്‍, പി.ടി.എ. ഭാരവാഹി കളായ ഷെറീന, അനൂപ്, നൗഷാദ്, മുനീര്‍, സജ്‌ന, ശരീഫ്, ജുവൈരിയ, ഫൗസിയ, കുട്ടി അധ്യാപകരായെത്തിയ ആരാധ്യ, മൃണാളിനി, ബാസില്‍, സിന്‍ഹ എന്നിവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!