മണ്ണാര്‍ക്കാട് : നൊട്ടമലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്. മോട്ടോര്‍സ് എന്ന വാഹന വില്‍പ്പന സ്ഥാപനത്തില്‍ മോഷണം. പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡ്രൈവും കവര്‍ന്നു. വ്യാഴാഴ്ച രാത്രി 7.30നും ഇന്നലെ രാവിലെ 7മണിക്കും ഇടയിലുള്ള സമയത്താ ണ് മോഷണം നടന്നതെന്ന് കരുതുന്നു. ഓഫിസ് മുറിയുടെ വാതില്‍ പൊളിച്ചാണ് മോ ഷണം നടന്നിട്ടുള്ളത്. മോശയുടെ വലിപ്പ് കുത്തിതുറന്ന് കച്ചവടാവശ്യത്തിനായി സൂ ക്ഷിച്ചിരുന്ന 2,35,000 രൂപയും മേശയ്ക്കടിയിലായി സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഹാര്‍ഡ് ഡ്രൈവുമാണ് അപഹരിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. സ്ഥാപനത്തി ലെ പാര്‍ട്ണറായ പെരിമ്പടാരി സ്വദേശി ഹംസയുടെ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!