മണ്ണാര്‍ക്കാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പൊറ്റശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മൈക്കിള്‍ ജോസഫിനെ മണ്ണാര്‍ ക്കാട് ഉപജില്ല ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫോറം ആദരിച്ചു. നെല്ലിപ്പുഴ ഡി.എച്ച്. എസ്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ബിജു അമ്പാ ടി സ്‌നേഹോപഹാരം നല്‍കി. ഉപജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളി ലെ പ്രിന്‍സിപ്പല്‍മാരായ കെ.മുഹമ്മദ് കാസിം, ഷഫീഖ് റഹ്മാന്‍ , സ്മിത പി അയ്യങ്കുളം ,ഒ സുജിത്, ബിനോയ്, എം.പി. സാദിഖ്, പ്രധാനാധ്യാപിക സൗദത്ത് സലിം, അധ്യാപകരായ സി.പി മൊയ്തീന്‍, ഫഹദ് കൊമ്പത്ത്, മുഹമ്മദാലി, എ.ഹസനുല്‍ ബന്ന , കെ.സുലൈഖ, കെ സാബിറ, സംഗീത എന്നിവര്‍ സംസാരിച്ചു.മൈക്കിള്‍ ജോസഫ് മറുപടി പ്രസംഗം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!