തച്ചമ്പാറ : ഡോ.എ.പി.ജെ അബ്ദുള്‍ കലാം പഠന കേന്ദ്രം ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡ് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകന്‍ എം.ജെ സിബിക്ക് ലഭിച്ചു. തിരുവനന്തപുരം തൈക്കാട് ജെ.ചിത്തരഞ്ജന്‍ സ്മാരക ഹാളില്‍ നടന്ന അധ്യാപക ദിനാഘോഷത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നും പ്ര ശസ്തിപത്രവും അവര്‍ഡും ഏറ്റുവാങ്ങി. വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹ സേവ നവും പാഠ്യ മേഖലയിലെ ന്യൂതന ആശയങ്ങള്‍ നടപ്പിലാക്കുന്നതും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, പി.സതിഷ്, തിരുവനന്തപുരം നഗ രസഭ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!