മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരം ജംങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ പരി ക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊറ്റശ്ശേരി കുമ്പളംചോല കുപ്പത്ത് വീ ട്ടില് ബാലന്റെ മകന് രജീഷ് (33) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിനായിരുന്നു അപക ടം. രജീഷ് സഞ്ചരിച്ചിരുന്ന ബൈക്കും റോഡരുകില്‍ നിന്നും മുന്നോട്ട് നീങ്ങുകയായിരു ന്ന പിക്കപ്പ് വാനും തമ്മിലായിരുന്നു അപകടം. രജീഷിന് സാരമായി പരിക്കേറ്റു. ഒപ്പ മുണ്ടായിരുന്ന സുഹൃത്ത് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചു. നിര് മാണ തൊഴിലാളിയായ രജീഷ് അവിവാഹിതനാണ്. അമ്മ: രത്നകുമാരി. സഹോദരങ്ങ ള്‍: രഞ്ജിത, രഞ്ജിനി.