അലനല്ലൂര്‍ : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ് ഓഫ് അലനല്ലൂര്‍ വിരമിച്ച അധ്യാപകരെ അവരുടെ വീടുകളിലെത്തി ആദരിച്ചു. കളത്തില്‍ അബ്ദു മാസ്റ്റര്‍, പട്ടലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, മുതുകുറ്റി അസീസ് മാസ്റ്റര്‍, ശ്രീരേഖയില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ , ജ്യോതി ടീച്ചര്‍, ആറാട്ടുതൊടി മുഹമ്മദ് മാസ്റ്റര്‍, കടുകൂര്‍ ബാലന്‍ മാസ്റ്റര്‍, യു കെ പത്മനാഭന്‍ മാസ്റ്റര്‍ , ചന്ദ്രമതി ടീച്ചര്‍, യു.കെ ജാനകി ടീച്ചര്‍, ചിത്തിരയില്‍ എം നാരായണന്‍ മാസ്റ്റര്‍, സത്യഭാമ ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. ലയണ്‍സ് ക്ലബ്ബ് സോണല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ ബാബു മൈക്രോടെക്, ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പര്‍മാരായ ലയണ്‍ പി.പി.കെ അബ്ദുറഹ്മാന്‍, ലയണ്‍ അസീസ് മാസ്റ്റര്‍, ക്ലബ്ബ് വൈസ് പ്രസിഡന്റ് ലയണ്‍ ജെയിംസ് തെക്കെക്കൂറ്റ്, ക്ലബ് സെക്രട്ടറി ലയണ്‍ ഡോ.ദിലീപ്, ട്രഷ റര്‍ ലയണ്‍ കെ. ബാലചന്ദ്രന്‍, ക്ലബ്ബ് ഡയറക്ടര്‍ ലയണ്‍ ഹുസൈന്‍ കളത്തില്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!