അലനല്ലൂര്‍ : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ അധ്യാപകദിനം ആ ഘോഷിച്ചു. ഗുരുവനന്ദം 2024 എന്ന പേരില്‍ നടന്ന പരിപാടി പ്രധാന അധ്യാപിക സി.കെ ഹസീന മുംതാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.രാമകൃഷ്ണന്‍ അധ്യക്ഷനാ യി. വിരമിച്ച അധ്യാപകരായ പി.ഹരിശങ്കരന്‍, എം.ഉമ്മുസല്‍മ, സി. മുസ്തഫ, പി. നാരായ ണന്‍ (ബാബു മാഷ്) എന്നിവരെ ആദരിച്ചു. എം.പി.ടി.എ. വൈസ് പ്രസിഡന്റ് പി.സി ബിന്ദു, എക്‌സിക്യുട്ടിവ് അംഗം പി.ടി കദീജ, സീനിയര്‍ അധ്യാപിക കെ. രമാദേവി, സ്റ്റാഫ് സെക്രട്ടറി എന്‍. അലി അക്ബര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ പി. ജിഷ, അധ്യാപ കരായ സി. ജമീല, സി.പി വഹീദ, എ. നുസൈബ, ഇ.റഹീന, പി. പ്രിയ, ഇ. പ്രിയങ്ക, ടി.പി മുഫീദ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!