മണ്ണാര്‍ക്കാട് : ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ അടു ത്ത മാസം മുതല്‍ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം കാംപെയിന്റെ ആസൂ ത്രണ-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30-ലെ അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയുംവിധമാണ് കാംപെയിന്‍ പ്രവര്‍ത്ത നങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ച് സമയ ബന്ധിതമായി സംസ്ഥാനതലം മുതല്‍ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാര്‍ഡ് തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സമൂഹത്തിലെ എല്ലാ വി ഭാഗം ജനങ്ങളും അവരവരുടേതായ പങ്ക് നിറവേറ്റും വിധത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ അവയുടെ ചുമതല നിര്‍വ ഹിക്കും വിധത്തിലുമാണ് കാംപെയിന്‍ നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രവര്‍ത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ഏകോപനം. മാലിന്യ സം സ്‌കരണത്തിന് നിലവില്‍ സജ്ജമാക്കിയിട്ടുള്ള സംവിധാനങ്ങള്‍ വിശകലനം ചെയ്ത് പോ രായ്മകള്‍ ഉണ്ടെങ്കില്‍ കാംപെയിന് മുമ്പായി കണ്ടെത്തും. ഇതു സംബന്ധിച്ച വിവര ശേഖ രണം നടന്നു വരുന്നുണ്ട്. നടത്തിപ്പിനായി സംസ്ഥാനതലത്തിലുള്ളതിനു പുറമേ ജില്ലാ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും നിര്‍വഹണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തു വരികയാണ്.
സംസ്ഥാന-ജില്ല-തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ നാടിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഉദ്ഘാടന പരിപാടി യോടെയാണ് ജനകീയ കാംപെയിന്‍ ആരംഭിക്കുന്നത്. പൂര്‍ത്തീകരിച്ച മാതൃകാ പരിപാ ടികള്‍ ഇതിനായി തിരഞ്ഞെടുക്കും. ആറുമാസം കൊണ്ട് വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന കാംപെയിന്റെ വിജയത്തിനായി വിവിധ സംഘടനകളെ പങ്കെടുപ്പി ച്ചുകൊണ്ടുള്ള യോഗങ്ങള്‍ക്കും പരിശീലന പരിപാടികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു.