തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത് ശിശുസൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹെല്‍ത്തി ബേബി ഷോ ശ്രദ്ധേയമായി. മികച്ച അമ്മ ആരോഗ്യമുള്ള കുഞ്ഞ് എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചായത്തിലെ 26 അംഗന്‍വാടികളില്‍ നിന്നും പ്രാഥമിക മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 52 കുഞ്ഞുങ്ങളും അമ്മമാരും പങ്കെടുത്തു. അയാന്‍ഷി, ജാന്‍വി, ഫാത്തിമ എന്നിവര്‍ തച്ചനാട്ടുകരയിലെ മികച്ച ആരോഗ്യമുള്ള കുഞ്ഞുങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി സുബൈര്‍ അധ്യക്ഷനാ യി. കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണ ത്തെ കുറിച്ച് ഡോ.ശ്രീജിത്ത് ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷ ആറ്റബീവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ വിനോദ്, എം.സി രമണി, ഇല്യാസ് കുന്നുംപുറത്ത്, പി.എം ബിന്ദു, ഇ.എം നവാസ്, മണ്ണാര്‍ക്കാട് സി. ഡി.പി.ഒ. ഹൈറുന്നിസ, മെഡിക്കല്‍ ഓഫിസര്‍ ഡോ. സിമ്മി, ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ രമാദേവി, ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, എല്‍.എച്ച്.ഐ. റുഖിയ, ആരോഗ്യപ്രവര്‍ത്തകരായ പ്രിയന്‍ പാലോട്, യു.ഹസീന തുടങ്ങിയവര്‍ പങ്കെടുത്തു.